TRENDING:

'നമുക്കൊരുക്കാം നമുക്കായ്': കോട്ടയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ സഹായം തേടി ജില്ലാ ഭരണകൂടം

Last Updated:

തദ്ദേശഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഓരോ സ്ഥാപനത്തിലും ഇരുന്നൂറ് പേരെയെങ്കിലും ഉൾക്കൊള്ളുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ ഭരണകൂടം. തദ്ദേശഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഓരോ സ്ഥാപനത്തിലും ഇരുന്നൂറ് പേരെയെങ്കിലും ഉൾക്കൊള്ളുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി.
advertisement

TRENDING:Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ [NEWS]Covid 19 | ലോക്ക് ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക് ഡൗൺ പിൻവലിക്കുന്നതായി മുഖ്യമന്ത്രി യെദ്യൂരപ്പ [NEWS]

advertisement

ലക്ഷണങ്ങൾ ഇല്ലാത്തവരെയും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളുള്ള രോഗികളെയും പാർപ്പിക്കുന്നതിനായാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇതിനായി ജനപങ്കാളിത്തം അഭ്യർഥിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഓരോ കേന്ദ്രങ്ങളിലും അവശ്യം വേണ്ട സാധനങ്ങൾ നമ്മളെക്കൊണ്ട് പറ്റുന്ന തരത്തിൽ എത്തിച്ചു നൽകണമെന്നാണ് ജില്ലാ കളക്ടര്‍ എം.അഞ്ജന അഭ്യർഥിച്ചിരിക്കുന്നത്.

അത്യാവശ്യം വേണ്ട സാധനങ്ങൾ:

കട്ടിൽ,മെത്ത, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, പെഡസ്റ്റൽ ഫാൻ,ഫയർ എക്സറ്റിംഗ്യൂഷർ, ഓഫീസ് ടേബിൾ, പ്ലാസ്റ്റിക് കസേര, വീൽ ചെയർ,സ്ട്രെച്ചർ, ബെഡ്ഷീറ്റ്, തലയിണ, തലയിണ കവർ, ടവ്വൽ, സ്ലീൽ പ്ലേറ്റുകൾ, സ്പൂൺ, ജഗ്ഗ്, ബക്കറ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, വേസ്റ്റ് ബിൻ,

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:  9526809609, 9495377189

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'നമുക്കൊരുക്കാം നമുക്കായ്': കോട്ടയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ സഹായം തേടി ജില്ലാ ഭരണകൂടം
Open in App
Home
Video
Impact Shorts
Web Stories