ഈ മാസം ആറിനാണ് ഭാര്യയേയും മക്കളേയും കാണാനില്ലെന്ന പരാതിയുമായി വീട്ടമ്മയുടെ ഭർത്താവ് വിതുര പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയുമായി യുവതി അടുപ്പത്തിലാണെന്ന് കണ്ടെത്തി. ടിക് ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു.
യുവാവിനെ ആദ്യം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആന്ധ്രപ്രദേശിലെ വിജയവാഡയിലുണ്ടെന്ന് വിവരം ലഭിച്ചു. അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ സ്ഥലംവിട്ടിരുന്നു. ഇതിനിടയിലാണ് പശ്ചിമബംഗാളിലുണ്ടെന്ന വിവരം ലഭിക്കുന്നത്.
മുർഷിദാബാദിൽ ഹൂഗ്ലി നദിക്ക് സമീപത്തുള്ള ഉൾഗ്രാമത്തിൽ നിന്നാണ് മക്കൾക്കൊപ്പം ഇരുവരേയും കണ്ടെത്തിയത്. യുവാവിന് കീഴിൽ കേരളത്തിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇരുവരേയും പിടികൂടാനെത്തിയ പൊലീസിനെ ഗ്രാമീണർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
advertisement
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, സിഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ദംഗൽ പോലീസിന്റെ സഹായവും നിർണായകമായി.
