വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. സാബുവും മറ്റ് മൂന്ന് സുഹൃത്തുക്കളും ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു ട്രാക്കിലൂടെ നീലിമംഗലം പാലം മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ ട്രെയ്ൻ പാഞ്ഞെത്തി. ഇവരുടെ തൊട്ട് പിന്നിൽ എത്തിയപ്പോഴാണ് ട്രെയിൻ ഹോൺ മുഴക്കിയത്.
also read: പിരിഞ്ഞ് കഴിയുന്ന ഭാര്യയെ നടുറോഡിൽ കുത്തിവീഴ്ത്തി; ഭർത്താവ് ഒളിവിൽ
ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാബു ആറ്റിലേക്ക് ചാടുകയായിരുന്നു. മറ്റ് മൂന്ന് സുഹൃത്തുക്കളും മുന്നിലേക്ക് ഓടി പാലം മുറിച്ചു കടന്നു. പാലത്തിൽ കയറിനിൽക്കാൻ ഇടനാഴി ഇല്ലാതിരുന്നതാണ് അപകടം ഉണ്ടാകാൻ കാരണം.
advertisement
ട്രെയിൻ പോയശേഷമാണ് സാബുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസാണ് കടന്നു പോയതെന്നാണ് നിഗമനം.
