പിരിഞ്ഞ് കഴിയുന്ന ഭാര്യയെ നടുറോഡിൽ കുത്തിവീഴ്ത്തി; ഭർത്താവ് ഒളിവിൽ
Last Updated:
വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി. മാങ്കായിക്കടവിൽവെച്ച് അഖിൽ ശ്രീലക്ഷ്മിയുമായി വഴക്കുണ്ടാക്കിയിരുന്നു
തൃപ്പൂണിത്തുറ: പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ ഭർത്താവ് നടുറോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ഉദയംപേരൂർ മാങ്കായിക്കടവ് ചാത്തമ്മൽ ഷാജിയുടെയും സിന്ധുവിന്റെയും മകൾ ശ്രീലക്ഷ്മിയ്ക്കാണ് കുത്തേറ്റത്.
തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിലെ അച്ചു എന്ു വിളിക്കുന്ന അഖിലാണ് ശ്രീലക്ഷ്മിയെ കുത്തിയത്. ഉദയംപേരൂരിൽവെച്ചാണ് അഖിൽ ശ്രീലക്ഷ്മിയെ ആക്രമിച്ചത്. വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി.
മാങ്കായിക്കടവിൽവെച്ച് അഖിൽ ശ്രീലക്ഷ്മിയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് കൈയ്യിൽ കരുതിയ കത്തിയെടുത്ത് പിന്നിൽ നിന്ന് കുത്തിയത്. മുതുകത്ത് രണ്ട് കുത്തും നെഞ്ചിൽ ഒരു കുത്തും തലയിൽ വെട്ടും ഏറ്റിട്ടുണ്ട്.
ശ്രീലക്ഷ്മിയുടെ നിലവിളികേട്ട് ഒരാൾ ഓടിയെത്തിയപ്പോൾ അഖിൽ സ്കൂട്ടറില്‍ കടന്നു കളഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിനായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഉദയംപേരൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
advertisement
Location :
First Published :
June 21, 2019 3:57 PM IST


