TRENDING:

ചരിത്രം ഉറങ്ങുന്ന മണ്ണടി എന്ന ദേശം 

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത പേരുകളിൽ ഒന്നാണ് വേലുത്തമ്പി ദളവയുടേത്. വേലുത്തമ്പി ദളവയെ കുറിച്ച് പറയുമ്പോഴാകട്ടെ ആദ്യം മനസ്സിൽ വരുന്നത് മണ്ണടി എന്ന ഗ്രാമത്തെ പറ്റിയും. ഈ ഗ്രാമത്തിലൂടെ സഞ്ചരിച്ചാൽ ചരിത്ര പ്രാധാന്യമുള്ള നിരവധി കാര്യങ്ങൾക്ക് നാം സാക്ഷിയാകും.ബ്രിട്ടീഷുകാരുമായുണ്ടായ പോരാട്ടങ്ങൾക്കൊടുവിൽ വേലുത്തമ്പിദളവ മണ്ണടി ദേശത്ത് എത്തുകയും, ശത്രുക്കൾ അദ്ദേഹത്തെ പിടികൂടും എന്ന് മനസിലാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്തുകയും ചെയ്തു എന്നതാണ് ചരിത്രം.മണ്ണടി ക്ഷേത്രത്തിന്‌ കിഴക്കുമാറി ചേണ്ടമംഗലത്തുമഠത്തിൽ വെച്ചാണ് അദ്ദേഹം വീര മൃത്യു പ്രാപിച്ചത്.
mannadi temple
mannadi temple
advertisement

വേലുത്തമ്പി ദളവ മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

അടൂർ താലൂക്കിലെ കടമ്പനാട് പഞ്ചായത്തിലാണ് മണ്ണടി സ്ഥിതി ചെയ്യുന്നത്. പല കാരണങ്ങൾ കൊണ്ടും മണ്ണടി ക്ഷേത്രം പ്രസിദ്ധമാണ്.ഉച്ചബലി എന്നത് മണ്ണടി ക്ഷേത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു ആചാരമാണ്. പഴയ കാവ്, പുതിയകാവ്,മുടിപ്പുര, തൃക്കൊടി ദേവീക്ഷേത്രം എന്നിങ്ങനെ മണ്ണടി ഭഗവതിയുടെ സാന്നിധ്യമുള്ള നാല് ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിൽ ഇവിടുത്തെ ക്ഷേത്രങ്ങളെ പറ്റി പരാമർശമുണ്ട് . ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുള്ള ഇവിടം ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട പ്രദേശങ്ങളിൽ ഒന്നാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചരിത്രം ഉറങ്ങുന്ന മണ്ണടി എന്ന ദേശം 
Open in App
Home
Video
Impact Shorts
Web Stories