കോട്ടയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു. കോരുത്തോടിന് സമീപനം കോസടിയിലെ കയറ്റം കയറിക്കൊണ്ടിരുന്ന മിനി ബസാണ് നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് വട്ടം മറിഞ്ഞത്. അപകടത്തിൽ നാല് തീർത്ഥാടകർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ മുണ്ടക്കയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.