എരുമേലിയിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏഴു ലക്ഷം; യാത്രക്കാർ മൂന്നിലൊന്നായി
Last Updated:
എരുമേലി: ശബരിമല മണ്ഡലകാലത്ത് കെഎസ്ആർടിസി എരുമേലി സെന്ററിന് വരുമാന നഷ്ടം. എരുമേലി- പമ്പ ടിക്കറ്റ് നിരക്കിൽ 23 രൂപയുടെ അധികവർധനയുണ്ടായിട്ടും വരുമാനത്തിൽ ഏഴുലക്ഷം രൂപയോളം കുറവുണ്ടായി. യാത്രക്കാരുടെ എണ്ണത്തിൽ ഒന്നരലക്ഷംപേരുടെ കുറവാണുണ്ടായത്.
കഴിഞ്ഞ മണ്ഡലകാലത്ത് 58,05,512 രൂപ കളക്ഷൻ കിട്ടിയ സ്ഥാനത്ത് ഇത്തവണ 51,22,030 രൂപയാണ് ലഭിച്ചത്. 6.83 ലക്ഷം രൂപയുടെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ തവണ 2,21,864 യാത്രക്കാരുണ്ടായിരുന്നെങ്കിൽ ഇത്തവണ 70,669 യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. അതായത് യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ശബരിമലയിലെ പ്രതിഷേധങ്ങളാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം. ഇതുകൂടാതെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുവഴി സർവീസുകളും മുടങ്ങി. ഇതും കോർപറേഷന് തിരിച്ചടിയായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എരുമേലിയിൽ കെഎസ്ആർടിസിക്ക് നഷ്ടം ഏഴു ലക്ഷം; യാത്രക്കാർ മൂന്നിലൊന്നായി


