കീഴ്ത്താത്താടിയിൽ നീരുവന്നിട്ടുണ്ട്. ദിവസങ്ങളോളമായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ പറയുന്നു. അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആനയുടെ ജീവൻ അപകടത്തിലാവുന്ന സാഹചര്യമാണ്.
മയക്കുവെടി വെച്ച ശേഷമേ ചികിത്സ നൽകാനാവൂ. എന്നാൽ കാട്ടാനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടിയെടുക്കാനാവൂ. തമിഴ്നാട് വനമേഖലയിൽ നിന്നുമാണ് കാട്ടാനയ്ക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
തമിഴ്നാട് വനമേഖലയിൽ ഗുരുതര പരിക്കേറ്റ കാട്ടാനയെ കണ്ടതായും അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട്
advertisement
ആഗസ്റ്റ് 16ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരുക്കേറ്റ കാട്ടാന അട്ടപ്പാടിയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗളി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ആണ് ആനക്കട്ടിയിൽ നിന്നു കാട്ടാനയെ കണ്ടെത്തിയത്. ഇതേ കാട്ടാന മുൻപ് ഷോളയൂരിൽ ഇരുപതോളം വീടുകൾ തകർത്തിരുന്നു.