also read: 'ജലമാമാങ്കത്തിന് വിരുന്നേകാന്‍ പുന്നമടയൊരുങ്ങുന്നു'; കളിവള്ളങ്ങളെയും ക്ലബ്ബുകളെയും പരിചയപ്പെടാം
ചുവന്ന നിറത്തിൽ നീളമുള്ള ശരീരത്തോട് കൂടിയതാണ് ഈ ചെറിയ മത്സ്യം. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇത് ലഭിച്ചത്. ഗവേഷകർ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭുഗർഭവരാൽ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്.
എൻ.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുൽ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്. നേരത്തെ, മലപ്പുറം ജില്ലയിൽ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു.
advertisement
ലോകത്താകമാനം ഭൂഗർഭജലാശയങ്ങളിൽ നിന്ന് 250 ഇനം മത്സ്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മത്സ്യങ്ങൾ കേരളത്തിലാണുള്ളത്. ഇന്ത്യയിൽ, ഭൂഗർഭ ജലാശയ മത്സ്യവൈവിധ്യങ്ങളുടെ പ്രഭവ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ഇത്തരം മത്സ്യയിനങ്ങൾ കണ്ടെത്താൻ ഇനിയും സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
ഭൂഗർഭ മത്സ്യങ്ങളുടെ സാന്നിധ്യം, അതാത് ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് വെളിപ്പെടുത്തുന്നത്. അതിനാൽ ഇത്തരം മത്സ്യങ്ങളെ സംരക്ഷിക്കേണ്ടത് ശുദ്ധജല ലഭ്യത നിലനിർത്തുന്നതിന് അനിവാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.
കേരളത്തിൽ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതിൽ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്. എന്നാൽ, കണ്ടെത്തപ്പെടാതെ ഇനിയും മത്സ്യങ്ങൾ ഭൂഗർഭ ജലാശലയങ്ങളിൽ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം.
കിണറുകളിലോ മറ്റ് ഭൂഗർഭജലാശയങ്ങളിലോ ഇത്തരം മീനുകളെ കണ്ടെത്തുന്നവർ കൊച്ചിയിലെ എൻ.ബി.എഫ്.ജി.ആർ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അവർ അറിയിച്ചു. ഫോൺ- 0484 239570.
