'ജലമാമാങ്കത്തിന് വിരുന്നേകാന്‍ പുന്നമടയൊരുങ്ങുന്നു'; കളിവള്ളങ്ങളെയും ക്ലബ്ബുകളെയും പരിചയപ്പെടാം

ആഗസ്റ്റ് പത്തിനാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്. നെഹ്രു ട്രോഫി പോരാട്ടത്തിനൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗും തുടങ്ങുന്നത് ഇതേ ദിവസം തന്നെയാണ്.

news18
Updated: July 28, 2019, 11:27 PM IST
'ജലമാമാങ്കത്തിന് വിരുന്നേകാന്‍ പുന്നമടയൊരുങ്ങുന്നു'; കളിവള്ളങ്ങളെയും ക്ലബ്ബുകളെയും പരിചയപ്പെടാം
nehru trophy boat race
  • News18
  • Last Updated: July 28, 2019, 11:27 PM IST
  • Share this:
ആലപ്പുഴ: 67 ാമത് നെഹ്രു ട്രോഫി വള്ളം കളിക്ക് പുന്നമട കായലൊരുങ്ങുകയാണ്. കേരളത്തിന്റെ ഓളപ്പരപ്പിലെ വേഗപ്പോര് കാണാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍ കിരീടം ലക്ഷ്യമിട്ട് കളിവള്ളങ്ങളും തുഴച്ചിലുകാരും തയ്യാറെടുത്തു കഴിഞ്ഞു. ആഗസ്റ്റ് പത്തിനാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്. നെഹ്രു ട്രോഫി പോരാട്ടത്തിനൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗും തുടങ്ങുന്നത് ഇതേ ദിവസം തന്നെയാണ്.

പുന്നമടയില്‍ ആവേശ തിരയൊരുക്കാന്‍ പോകുന്ന കളിവള്ളങ്ങളെയും ക്ലബ്ബുകളെയും പരിചയപ്പെടാം:

ചുണ്ടന്‍: ആയാപറമ്പ് വലിയ ദിവാന്‍ (സിവില്‍ സര്‍വ്വീസ് ബോട്ട് ക്ലബ്ബ്), ജവഹര്‍ തായങ്കരി, (നവജീവന്‍ ബോട്ട് ക്ലബ്, ആര്‍പ്പൂക്കര-കോട്ടയം,വീയപുരം (വേമ്പനാട് ബോട്ട് ക്ലബ്ബ്, കുമരകം), ദേവസ് (എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബ്), കൈപ്പുഴമുട്ട്-കുമരകം), മഹാദേവികാട് കാട്ടില്‍തെക്കേതില്‍ (എന്‍.സി.ഡി.സി-കൈപ്പുഴമുട്ട്-കുമരകം), ചെറുതന (ന്യൂ ചെറുതന ബോട്ട് ക്ലബ്ബ് ചെറുതന), സെന്റ് ജോര്‍ജ്ജ് (ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ് എടത്വ) ,ആലപ്പാട് ചുണ്ടന്‍(ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ്,എടത്വ), കാരിച്ചാല്‍ (പോലീസ് ബോട്ട് ക്ലബ്ബ്), ശ്രീ വിനായകന്‍ (കൊച്ചിന്‍ ബോട്ട് ക്ലബ്ബ്), പായിപ്പാടന്‍ (കുമരകം ബോട്ട് ക്ലബ്ബ്), സെന്റ് പയസ് ടെന്‍ത്, മഹാദേവികാട് (ജോയിച്ചന്‍ പാലയ്ക്കല്‍-ചേന്നങ്കരി), ആയാപറമ്പ് പാണ്ടി (പുന്നമട ബോട്ട് ക്ലബ്ബ്), പുളിങ്കുന്ന് (ഹരിത ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ്), വെള്ളംങ്കുളങര (നെടുമുടി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ്), കരുവാറ്റ ചുണ്ടന്‍ (അജയഘോഷ് കണക്കഞ്ചേരി-കുമരകം,സെന്റ് ജോസഫ്(കാരിച്ചാല്‍ ചുണ്ടന്‍ വള്ള സമിതി),മഹാദേവന്‍(വി.ബി.സി.ബോട്ട് ക്ലബ്ബ്,വേണാട്ടുകാട്),നടുഭാഗം(പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബ്,കുപ്പപ്പുറം,ആലപ്പുഴ), ഗബ്രിയേല്‍ (വില്ലേജ് ബോട്ട് ക്ലബ്ബ്-എടത്വ), ശ്രീ ഗണേശന്‍, ശ്രീ കാര്‍ത്തികേയന്‍, ചമ്പക്കുളം (യു.ബി.സി കൈനകരി)

Also Read: നെഹ്റുട്രോഫി ക്യാപ്റ്റന്‍സ് ക്ലിനിക്ക് തിങ്കളാഴ്ച; ട്രാക്ക് ആന്‍ഡ് ഹീറ്റ്സ് നറുക്കെടുപ്പും നടക്കും

ചുരുളന്‍: വേങ്ങല്‍ പുത്തന്‍ വീടന്‍ (ലൂണ ബോട്ട് ക്ലബ്ബ്,കരുമാടി), വേലങ്ങാടന്‍ (ശ്രീ ശക്തീശ്വരപ്പന്‍ ബോട്ട് ക്ലബ്ബ്, വിരിപ്പുകാല-കവണാറ്റിന്‍കര), കോടിമാത (മലര്‍വാട്‌ബോട്ട് ക്ലബ്ബ്, മുത്തുകുംന്നം, നോര്‍ത്ത് പറവൂര്‍), മൂഴി (സെന്‍ട്രല്‍ ബോട്ട് ക്ലബ്ബ് -കുമരകം)

ഇരുട്ടുകുത്തി എഗ്രേഡ്: പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്ബ്-കളര്‍കോട്), തുരുത്തിത്തറ (കാവുങ്കല്‍ ബോട്ട് ക്ലബ്ബ്), സായി നമ്പര്‍ വണ്‍ (കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ്ബ്, കരുമാടി), മൂന്നുതൈക്കല്‍ (എയ്ഡന്‍ മൂന്നുതൈക്കല്‍)

ഇരുട്ടകുത്തി ബി ഗ്രേഡ്: ഹനുമാന്‍ ഒന്ന്-സ്വാന്‍ ബോട്ട് ക്ലബ്ബ്, പനങ്ങാട്, എറണാകുളം, സെന്റ് ആന്റണീസ് (ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ്, തൈക്കൂട്ടം -എറണാകുളം), ശരവണന്‍ (എരൂര്‍കുന്നറ ബോട്ട് ക്ലബ്ബ്, തൃപ്പൂണിത്തുറ, എറണാകുളം), ഗോതുരുത്ത് പുത്രന്‍ (താന്തോണിതുരുത്ത്, മുളവുകാട്), ശ്രീ ഗുരുവായൂരപ്പന്‍(കണ്ടശ്ശാംകടവ് ടൗണ്‍ ബോട്ട് ക്ലബ്ബ് തൃശ്ശൂര്‍)

ഇരുട്ടുകുത്തി സി: ഹനുമാന്‍ രണ്ട് (വി.സി.ബി.സി,പനമ്പുകാട്), ശ്രീ മുരുകന്‍ (സാരംഗി, ഉദയംപേരൂര്‍), ജി.എം.എസ് (ജാസ്‌ക്,പൂയപ്പള്ളി, മാട്ടുമ്മേല്‍, നോര്‍ത്ത് പറവൂര്‍), ശ്രീ പാര്‍ത്ഥസാരഥി (നടുവില്‍ക്കര ബോട്ട് ക്ലബ്ബ്,വാടാനപ്പള്ളി തൃശ്ശൂര്‍), ശ്രീ ഭദ്ര (പുല്ലങ്ങാടി ബോട്ട് ക്ലബ്ബ്,ചമ്പക്കുളം), ജിബി തട്ടകന്‍ (മലര്‍വാടി ബോട്ട് ക്ലബ്ബ്,മടപ്പലാതുരുത്ത്), ഗോതുരുത്ത് (ഗോതുരുത്ത് ബോട്ട് ക്ലബ്ബ്,നോര്‍ത്ത് പറവൂര്‍), ചെറിയ പണ്ഡിതന്‍ (സി.ബി.സി കൊച്ചി)

Dont Miss: ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആഗസ്റ്റ് 10 മുതല്‍; മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ മാറ്റുരക്കുന്നത് ഒമ്പത് ടീമുകള്‍

വെപ്പ് എഗ്രേഡ്: പഴശ്ശിരാജ (ജയകേരള,കരുമാടി-ആലപ്പുഴ), ജെയ്‌ഷോട്ട് (വാരിയേഴ്‌സ് ബോട്ട് ക്ലബ്ബ്,കൈനകരി), അമ്പലക്കടവന്‍ (താന്തോണിതുരുത്ത്,മുളവുകാട്,കൊച്ചി), മണലി (എംബേദ്കര്‍ ബോട്ട് ക്ലബ്ബ്,വെസ്റ്റ് കല്ലട,കൊല്ലം), ചെത്തിക്കാടന്‍ (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ്,ഒളര), ആശ പുളിക്കകളം (എല്ലോറ,തകഴി,പുന്നത്ര വെങ്ങാഴി (ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ്), ഷോട്ട് പുളിക്കത്തറ (സുമദ്ര ബോട്ട് ക്ലബ്ബ്,കുമരകം), കോട്ടപ്പറമ്പന്‍ (ആര്‍പ്പൂക്കര ബോട്ട് ക്ലബ്ബ്,കോട്ടയം), പട്ടേരിപ്പുരയ്ക്കല്‍ (മേല്‍പ്പാടം ബോട്ട് ക്ലബ്ബ്)

വെപ്പ് ബി ഗ്രേഡ്: ചിറമേല്‍ തോട്ടുകടവന്‍ (കെ.സി.വൈ.എല്‍,കുമരകം), പി.ജി.കരിപ്പുഴ (പരിപ്പ് ബോട്ട് ക്ലബ്ബ്,അയ്മനം-കോട്ടയം), എബ്രഹാം മൂന്നുതൈക്കല്‍ (യുവശക്തി ബോട്ട് ക്ലബ്ബ്,കുമരകം) പനയകഴിപ്പ് (ജൂനിയര്‍ ഫ്രണ്ട്‌സ ബോട്ട് ക്ലബ്ബ്), ചെല്ലിക്കാടന്‍ (ഫ്രണ്ട്‌സ് വനിതാ ബോട്ട് ക്ലബ്ബ്), വേണുഗോപാല്‍ (പി.ബി.സി,പണ്ടാരക്കുളം,നെടുമുടി), പുന്നത്ര പുരയ്ക്കല്‍ (തിരുവാറന്‍മുള പാര്‍ത്ഥസാരഥി ബോട്ട് ക്ലബ്ബ്)

തെക്കനോടി(തറ വള്ളം)
സാരഥി (പോലീസ് ബോട്ട് ക്ലബ്ബ്്,ആലപ്പുഴ), കാട്ടില്‍ തെക്കതില്‍ (കുടുംബശ്രീ ജില്ലാ മിഷന്‍,ആലപ്പുഴ), ദേവാസ്(പുത്താരന്‍സ് ബോട്ട് ക്ലബ്ബ്)
തെക്കനോടി (കെട്ട്)
കാട്ടില്‍ തെക്ക് (അരുണ്‍ മെമ്മോറിയല്‍ ബോട്ട് ക്ലബ്ബ്), കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്ബ്,കരുമാടി)

First published: July 28, 2019, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading