TRENDING:

അത്യന്താധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഇനി മെഡിക്കല്‍ കോളജിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലച്ചോറിലെ അതിസൂക്ഷ്മവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍ക്ക് ഏറ്റവും സഹായകമായ അത്യന്താധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കും സ്വന്തം. ലോകത്തെ വന്‍കിട ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഈ ഉപകരണം രണ്ടരക്കോടി രൂപ ചെലവഴിച്ച് ഇന്‍ഫോസിസ് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വാങ്ങിനല്‍കിയത്. സെയ്സ് കമ്പനിയുടെ പെന്‍ററോ 900 മൈക്രോസ്കോപ്പ് വഴി തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താന്‍ കഴിയും.
advertisement

മരുന്നുകളോട് പ്രതികരിച്ച് ബാലഭാസ്‌ക്കര്‍: പൊന്നോമനയെ അന്വേഷിച്ച് ലക്ഷ്മി

മുഴകള്‍ ക്ലിപ് ചെയ്യുന്ന അവസരത്തില്‍ ഉണ്ടാകുന്ന രക്തധമനികളിലെ തകരാര്‍ കൃത്യമായി കണ്ടെത്താനാവുമെന്നതാണ് മറ്റൊരു മേന്മ. മുമ്പ് ഈ തകരാര്‍ കണ്ടെത്തണമെങ്കില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ച് ആന്‍ജിയോഗ്രാം പരിശോധനയിലൂടെ മാത്രമേ കഴിയുമായിരുന്നുള്ളൂ. തലച്ചോറിലെ ട്യൂമറിന്‍റെ കൃത്യമായ അളവ് അറിയാനും തലച്ചോറിനെയും ട്യൂമറിനെയും പ്രത്യേകം വേര്‍തിരിച്ച് വ്യക്തമായി മനസിലാക്കി ചികിത്സ നല്‍കാനും ഈ അത്യന്താധുനിക ഉപകരണം കൊണ്ട് കഴിയും.

ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...

advertisement

ഇതിലെ മികച്ച ക്യാമറയിലൂടെ ട്യൂമറിന്‍റെയും മറ്റും വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കും. ചിത്രങ്ങളുടെ വിപുലീകരണം, മികച്ച ലൈറ്റിംഗ്, വണ്‍ ടി ബി റെക്കോര്‍ഡിംഗ് എന്നിവയും ഈ മൈക്രോസ്കോപ്പിന്‍റെ പ്രത്യേകതയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദിവസേന ആറിലധികം ശസ്ത്രക്രിയ നടക്കുന്ന ന്യൂറോസര്‍ജറി വിഭാഗത്തില്‍ ഏറ്റവും അത്യാവശ്യമായ ഈ ഉപകരണം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദിന്‍റെയും ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ അനില്‍പീതാംബരന്‍റെയും കഠിനപ്രയത്നം കൊണ്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അത്യന്താധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഇനി മെഡിക്കല്‍ കോളജിൽ