മരുന്നുകളോട് പ്രതികരിച്ച് ബാലഭാസ്‌ക്കര്‍: പൊന്നോമനയെ അന്വേഷിച്ച് ലക്ഷ്മി

Last Updated:
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. അതേസമയം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബുധനാഴ്ച ബാലഭാസ്‌കര്‍ കണ്ണ് തുറന്നിരുന്നു. ഇതേത്തുടര്‍ന്ന് വെന്റിലേറ്റര്‍ ഒഴിവാക്കി. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായം തേടേണ്ടി വന്നു.
ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചു. ഇരുവരുടെയും ഈ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ചൊവ്വാഴ്ച ബാല ഭാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കഴുത്തിലെ കശേരുക്കളിലും സുഷുമ്നാ നാഡിയിലുമുണ്ടായ പരുക്ക് പരിഹരിക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. ബാലഭാസകറിന് നാഡീവ്യൂഹത്തിനും ആന്തരികാവയങ്ങള്‍ക്കുമാണ് പരുക്കേറ്റത്.
മകള്‍ തേജസ്വി ബാല(2)യുടെ മൃതദേഹം എംബാം ചെയ്തു അനന്തപുരി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാലഭാസ്‌കറിനു നട്ടെല്ലിലെ ഗുരുതര പരുക്കിനു ശസ്ത്രക്രിയ നടത്തി. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ സുഖപ്രാപിച്ചു വരികയാണ്.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. 16 വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ ജനിച്ചത്. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിനു പോയത്.
advertisement
യുവതലമുറയില്‍ ഏറെ ശ്രദ്ധേയനായ വയലിനിസ്റ്റാണ് ബാലഭാസ്‌കര്‍. പ്രമുഖ വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശി കുമാറിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. 'ബാലലീല' എന്ന മ്യൂസിക് ബാന്‍ഡും ബാലഭാസ്‌ക്കറിനുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരുന്നുകളോട് പ്രതികരിച്ച് ബാലഭാസ്‌ക്കര്‍: പൊന്നോമനയെ അന്വേഷിച്ച് ലക്ഷ്മി
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement