TRENDING:

 LED ബലൂണുകൾ ആകാശത്തേക്ക് പറത്തി ജടായു പുതുവർഷത്തെ വരവേൽക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതിയുള്ള ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ ജ. പി സദാശിവം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 31 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹക്കും. എല്‍ഈഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതെന്ന് ജടായു ഏര്‍ത്ത്‌സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
advertisement

പുതുവര്‍ഷആഘോഷങ്ങളുടെ ഭാഗമായി രാത്രി ഒമ്പത് മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ്സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ടിക്കറ്റും ഉണ്ട്. ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍നടത്തം, തനത് ഭക്ഷ്യമേള എന്നിവയും എല്ലാദിവസവും സംഘടപ്പിച്ചിട്ടുണ്ട്.

Also Read: 'സസ്‌പെന്‍സ് പൊളിച്ചെത്തിയ പൃഥ്വിരാജിന് ട്രോള്‍ മഴ'

പുതുവര്‍ഷ ആഘോഷങ്ങളില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി,ചടയമംഗലം എംഎല്‍എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും പങ്കെടുക്കും. ജടായു കാര്‍ണിവല്‍ ജനുവരി 22 നാണ് സമാപിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
 LED ബലൂണുകൾ ആകാശത്തേക്ക് പറത്തി ജടായു പുതുവർഷത്തെ വരവേൽക്കും