• HOME
  • »
  • NEWS
  • »
  • film
  • »
  • 'സസ്‌പെന്‍സ് പൊളിച്ചെത്തിയ പൃഥ്വിരാജിന് ട്രോള്‍ മഴ'

'സസ്‌പെന്‍സ് പൊളിച്ചെത്തിയ പൃഥ്വിരാജിന് ട്രോള്‍ മഴ'

news18.com

news18.com

  • Share this:
    തിരുവനന്തപുരം: ആരാധകര്‍ക്ക് മുന്നില്‍ സസ്‌പെന്‍സ് പൊളിച്ചെത്തിയ നടന്‍ പൃഥ്വിരാജിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ഇന്ന് രാവിലെ ഫേസ്ബുക് പേജിലൂടെയായിരുന്നു ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുമെന്ന വാഗ്ദാനവുമായി പൃഥ്വി പ്രത്യക്ഷപ്പെട്ടത്. ലൈവ് വീഡിയോയിലെത്തിയ താരം ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും എന്നാല്‍ അത് തന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിനെക്കുറിച്ചോ താന്‍ നിര്‍മിക്കുന്ന നയനെക്കുറിച്ചോ അല്ലെന്നും പറഞ്ഞിരുന്നു.

    ഇതോടെ പുതുതായി താരത്തില്‍ നിന്ന് എന്താകും എത്തുകയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍ എന്നാല്‍ ഉച്ഛയോടെ ഫേസ്ബുക്കില്‍ തന്റെ സര്‍പ്രൈസ് എന്താണെന്ന് വ്യക്തമാക്കി താരമെത്തിയതോടെ ആരാധകര്‍ 'പൊങ്കാല' ആരംഭിക്കുകയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തെന്ന വാര്‍ത്തയായിരുന്നു താരം പുറത്തുവിട്ടത്.

    Also Read: വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍



    മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും ചേര്‍ന്നാകും ചിത്രം കേരളത്തിലെ തിയ്യറ്ററുകളില്‍ എത്തിക്കുക. ജനുവരി 10 ന് കേരളത്തിലൊട്ടാകെ 200 സ്‌കീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് താരം ഫേസ്ബുക്ക പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ താരത്തില്‍ നിന്നും പ്രതീക്ഷിച്ച സര്‍പ്രൈസ് ലഭിച്ചില്ലെന്ന വിമര്‍ശനവുമായി ആരാധകര്‍ പോസ്റ്റിനു കീഴില്‍ എത്തുകയായിരുന്നു.


    താരത്തിന്റെ ലൈവ് വീഡിയോയെയും പോസ്റ്റിനെയും പരിഹസിച്ചാണ് കമന്റുകളില്‍ ഏറെയും.








    First published: