എണ്‍പത്തഞ്ചിന്റെ അവശതകളൊന്നുമില്ല. ചുറുചുറുക്കോടെ ഇപ്പോഴും ഓടി നടന്ന് ജോലി ചെയ്യുന്നു. കപ്പ, മഞ്ഞള്‍, ഇഞ്ചി, പാവക്ക, പടവലം, ഇളവന്‍, മത്തന്‍, വിവിധയിനം ചീരകളെല്ലാം പരിമിതമായ സ്ഥലത്ത് പെണ്ണുക്കുട്ടി കൃഷി ചെയ്യുന്നുണ്ട്.
രാസവളങ്ങളൊന്നും ഉപയോഗിക്കാറില്ല. ചാണകവും വെണ്ണീറുമാണ് പ്രധാന വളം. സ്ഥലപരിമിതിയാണ് പെണ്ണുക്കുട്ടിയുടെ കൃഷിക്ക് പലപ്പോഴും തടസ്സം. കൂട്ടാലിടയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കഴിഞ്ഞ ദിവസം പെണ്ണുക്കുട്ടി നല്‍കിയിരുന്നു.
BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
advertisement
അടുത്തവര്‍ഷം കൂടുതല്‍ ഭൂമി പാട്ടത്തിനെടുത്തായാലും കൂടുതല്‍ മേഖലയിലേക്ക് ജൈവകൃഷി വ്യാപിപ്പിക്കാനാണ് പെണ്ണുക്കുട്ടിയുടെ തീരുമാനം. അടുത്തവര്‍ഷത്തേക്കുള്ള പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ത്തന്നെ ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ട്. കമുകിന്‍ പട്ടകൊണ്ട് ചൂലുണ്ടാക്കിയും നെല്‍കൃഷിക്കാരെ സഹായിച്ചുമൊക്കെ പെണ്ണുക്കുട്ടി ഇപ്പോഴും സജീവമാണ്.
