നവംബര്‍ 24നാണ് മൊകേരി സ്വദേശിയായ സന്ദീപ് കര്‍ണാടകയിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെടുന്നത്. ഒറ്റയ്ക്കു ബൈക്കിൽ ദീർഘയാത്ര പോകാറുള്ള സന്ദീപ് യാത്രയുടെ ഓരോ നിമിഷവും പകർത്തിയ ഫോട്ടോകൾ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സന്ദീപ് പൊടുന്നനെ അപ്രത്യക്ഷനായത് ഇനിയും സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഫോൺ ലൊക്കേഷൻ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ശൃംഗേരി കൊപ്പ റൂട്ടിലെ തുംഗഭദ്രാ നദിതീരത്ത് നിന്നു ബൈക്കും ബാഗും കിട്ടിയത്.
READ ALSO- ഈ അമ്മയുടെ മകന് ജീവിക്കണം, ആദ്യ സഹായവുമായി ചലച്ചിത്ര നിർമ്മാതാവ്
advertisement
യാത്രക്കിടെ സന്ദീപ് ഓഫീസ് കാര്യങ്ങള്‍ക്ക് വിളിച്ചിരുന്നതായും തിങ്കളാഴ്ച വരുമെന്ന് പറഞ്ഞിരുന്നതായും ഓഫീസിലുള്ളവര്‍ പറയുന്നു. സന്ദീപിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാം എന്നാണ് കർണാടക പൊലീസ് സംശയിക്കുന്നത്.
Location :
First Published :
December 03, 2018 5:49 PM IST
