ഈ അമ്മയുടെ മകന് ജീവിക്കണം, ആദ്യ സഹായവുമായി ചലച്ചിത്ര നിർമ്മാതാവ്
Last Updated:
ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു, മലയാളി പ്രേക്ഷകർക്ക് മുൻപിൽ തന്റെ മകന്റെ ജീവൻ നിലനിർത്താനായി കേണ ചലച്ചിത്ര/ സീരിയൽ അഭിനേത്രി സേതുലക്ഷ്മിയെ നമ്മൾ കണ്ടിട്ട്. രണ്ടു വൃക്കകളും തകരാറിലായ അവസ്ഥയിലാണ് മകൻ. പത്തു വർഷമായി രോഗം കൊണ്ട് നടന്ന മകനിനി കിഡ്നി മാറ്റി വയ്ക്കലല്ലാതെ മറ്റു പോംവഴി ഇല്ല. ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരോട് സഹായം ആവശ്യപ്പെട്ട സേതുലക്ഷ്മിക്ക് ചലച്ചിത്ര രംഗത്തു നിന്നും നിർമ്മാതാവ് നൗഷാദ് ആലത്തൂർ സഹായവുമായെത്തി.
തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , അടുപുലിയാട്ടം തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമാതാവും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ ചികിൽസാ ചിലവിലേക്ക് 25, 000 രൂപ ആദ്യ ധനസഹായം നൽകി. കൂടാതെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത വൈറൽ 2019 എന്ന സിനിമയിൽ വ്യത്യസ്തയായ ഒരു കോളേജ് കുമാരിയുടെ കഥാപാത്രവും സേതുലക്ഷ്മിക്കായി കാത്തുവച്ചിട്ടുണ്ട്.
സേതുലക്ഷ്മിയുടെ മകന് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമുണ്ട്. 13, 12 വയസ്സുള്ള കുട്ടികളാണ്. ജീവിക്കാനുള്ള ആഗ്രഹം അതിയായുണ്ട്. മൂത്ത മകന് ഒരു 18 വയസ്സെങ്കിലും ആയെങ്കിൽ തനിക്കു സങ്കടമില്ലായിരുന്നെന്ന് ദുഖത്തോടെ തന്റെ മകൻ പറയുന്നത് കേട്ട്നിൽക്കാനേ സേതുലക്ഷ്മിക്ക് സാധിക്കൂ. കഴിയുമെങ്കിൽ മനസ്സിലെ ദുഃഖഭാരം മകൻ അറിയാതെ കാക്കാം. O പോസിറ്റീവ് രക്ത ഗ്രൂപ്പിലെ കിഡ്നിയാണ് വേണ്ടത്.
advertisement
മാതൃകാപരമായ ഈ പ്രവർത്തി എറ്റെടുത്ത് മലയാള സിനിമാലോകതത്തിനകത്തും പുറത്തും ഉള്ളവർ ചികിത്സാ ചിലവിലേക്കുള്ള മുഴുവൻ തുകയും സംഭാവന നൽകി ഈ കുടുംബത്തെ കരകയറ്റുമെന്നാണ് സേതുലക്ഷ്മിയുടെ പ്രതീക്ഷ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2018 4:56 PM IST


