TRENDING:

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; മുറി വാടകയ്ക്ക് എടുത്തയാൾക്കെതിരെ അന്വേഷണം

Last Updated:

വാടകക്കാരനായ വ്യക്തിയോട് കടമുറിയുടെ താക്കോൽ തിരിച്ചു നൽകാൻ പഞ്ചായത്ത് ആവശ്യപെട്ടെങ്കിലും അയാൾ തയാറായില്ല. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇളമ്പള്ളൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആറുമുറിക്കട കാളചന്തയിലെ രണ്ട് കട മുറികളിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ.
advertisement

കട മുറികൾ സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നൽകിയതായിരുന്നു. വാടക കുടിശ്ശിക വരുത്തിയതിനാൽ സ്വകാര്യ വ്യക്തിയുമായുള്ള കരാർ പഞ്ചായത്ത് റദ്ദാക്കി. കടമുറികളിൽ  അംഗൻവാടി പ്രവർത്തിപ്പിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

വാടകക്കാരനായ വ്യക്തിയോട് കടമുറിയുടെ താക്കോൽ തിരിച്ചു നൽകാൻ പഞ്ചായത്ത് ആവശ്യപെട്ടെങ്കിലും അയാൾ തയാറായില്ല.  തുടർന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കടമുറിയുടെ പൂട്ട് പൊളിച്ചു അകത്തു കടക്കുകയായിരുന്നു.

28 ചാക്കുകളിലായിട്ടായിരുന്നു പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പഞ്ചായത്തംഗം കുണ്ടറ പോലീസിനെ വിവരം അറിയിച്ചു. പോലീസ് പുകയില ഉൽപ്പന്നങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. കടമുറികൾ വാടകയ്ക്കെടുത്ത വ്യക്തിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി കുണ്ടറ സി ഐ ജയകൃഷ്ണൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; മുറി വാടകയ്ക്ക് എടുത്തയാൾക്കെതിരെ അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories