TRENDING:

ആറ്റുകാൽ പൊങ്കാല: പ്രത്യേക ട്രെയിനുകൾ നഷ്ടം; സർക്കാർ സ്പോൺസർ ചെയ്യണമെന്ന് റെയിൽവേ

Last Updated:

കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറുള്ള കേരളീയര്‍ക്ക് വേണ്ടി ഒരു ദിവസം ഇളവ് നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ അവലോകന യോഗത്തില്‍ പരാതിയുമായി റെയില്‍വെ. പൊങ്കാല ദിവസം പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് നഷ്ടമാണെന്നും രണ്ട് ട്രെയിനെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്നും റെയില്‍വെ ആവശ്യപ്പെട്ടു. കേരളത്തിലുള്ളവര്‍ മറ്റെല്ലാ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത് റെയില്‍വെയ്ക്ക് വരുമാനം നല്‍കുന്നതല്ലേ എന്ന മറുചോദ്യവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി.
advertisement

പെരിയാറിൽ കല്ലിൽ കെട്ടിതാഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം

എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി റെയില്‍വെ അനുവദിച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. പക്ഷേ റെയില്‍വെയ്ക്ക് ഈ സര്‍വ്വീസ് നഷ്ടമെന്നാണ് പറയുന്നത്.

രണ്ട് സര്‍വ്വീസ് എങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്ന ആവശ്യം റെയില്‍വെ മുന്നോട്ട് വച്ചു. കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറുള്ള കേരളീയര്‍ക്ക് വേണ്ടി ഒരു ദിവസം ഇളവ് നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.

advertisement

ട്രെയിന്‍ സര്‍വ്വീസ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ആലോചിക്കാമെന്ന് ആദ്യം പറഞ്ഞ ദേവസ്വംമന്ത്രിയും ഇതോടെ നിലപാട് മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആറ്റുകാൽ പൊങ്കാല: പ്രത്യേക ട്രെയിനുകൾ നഷ്ടം; സർക്കാർ സ്പോൺസർ ചെയ്യണമെന്ന് റെയിൽവേ