TRENDING: ഉത്രയെ ആദ്യം പാമ്പുകടിയേറ്റ സംഭവത്തിൽ അസ്വാഭാവികത തോന്നിയിരുന്നതായി ഡോക്ടറുടെ മൊഴി[NEWS]ഉത്ര കൊലക്കേസ്: സൂരജിനെ കുടുക്കിയത് പൊതുപ്രവർത്തകനായ അയൽവാസിയുടെ സംശയങ്ങൾ [NEWS]ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]
advertisement
ഒരാഴ്ചയ്ക്കിടയിൽ കോർപറേഷൻ ഓഫിസിൽ കാണുന്ന നാലാമത്തെ പാമ്പാണ് ഇത്. മറ്റു 3 പാമ്പിനെയും കണ്ടതു താഴത്തെ നിലയിലാണ്. ഹെൽത്ത് ഓഫിസറുടെ മുറിക്കു മുന്നിലും റവന്യു വിഭാഗത്തിനു മുന്നിലും അന്വേഷണ കൗണ്ടറിനു മുന്നിലും ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാമ്പിനെ കണ്ടത്.
കോർപറേഷൻ ഓഫിസ് ചായം തേച്ചു മോടി പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ പാമ്പുകൾ മാളം വിട്ടു പുറത്തിറങ്ങിയതാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ പടിക്കെട്ടുകൾ കയറി പാമ്പ് മേയറുടെ ഓഫിസിനു മുന്നിലെത്തിയത് എങ്ങനെയെന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
