സ്‌കൂളില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന രണ്ടു രക്ഷിതാക്കളുടെ പരാതിയിലായിരുന്നു അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ സ്‌കൂളില്‍ പൊലീസെത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Also Read-'നീ എന്തുചെയ്യുമെടി, പിടിച്ചു വിഴുങ്ങുമോ'; സ്‌കൂളിലെത്തിയ അമ്മയോട് തട്ടിക്കയറി അധ്യാപകര്‍
രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കും ഭാര്യയും പ്രധാന അധ്യാപികയുമായ ലിമ ജോര്‍ജും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തുന്നതറിഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പൊലീസിനെ തടയുകയായിരുന്നു.
advertisement
അധ്യാപകരെയും സ്‌കൂളിനെയും അപമാനിക്കാനുള്ള ഗൂഢനിക്കമാണിതെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്ന നിലപാടിലുമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതേസമയം വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി അറ്‌സറ്റ് തടയുകയാണെന്നും അറസ്റ്റ് തടയാന്‍ വിദ്യാര്‍ഥികളെ കവചമാക്കിയ അധ്യാപകനെതിരെ നടപടി വേണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റും ആവശ്യപ്പെട്ടു.
