വാളകം: അധ്യാപകരെ ന്യായീകരിച്ച് വിദ്യാർത്ഥികൾ; പറഞ്ഞു പഠിപ്പിച്ചതെന്ന് തോന്നുകയേയില്ലെന്ന് സോഷ്യൽ മീഡിയ
Last Updated:
അധ്യാപകരുടെ ഇത്രയും കാലത്തെ സേവനത്തിൽ സന്തുഷ്ടരാണോ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
മൂവാറ്റുപുഴ :സ്കൂളിലെത്തിയ രക്ഷിതാവിനെ അസഭ്യം പറഞ്ഞ സംഭവത്തിൽ വിവാദത്തിലായ അധ്യാപകനെ പിന്തുണച്ച് വിദ്യാർത്ഥികൾ. പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ വീഡിയോകളെത്തുന്നത്.
വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അന്നത്തെ സംഭവത്തിൽ രക്ഷിതാവിന്റെ ഭാഗത്താണ് തെറ്റെന്നും അവർ സാറിനെ പ്രകോപിപ്പിച്ചതാണ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കിയതെന്നുമുള്ള വിശദീകരണവുമായി എത്തിയിരിക്കുന്നത്. അതേ സമയം ഈ വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികളെ പറഞ്ഞു പഠിപ്പിച്ചതാണ് പറയുകയേയില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. ഈ വാദങ്ങൾ ന്യായീകരിക്കുന്ന ചില സന്ദർഭങ്ങൾ ആ വീഡിയോകളിൽ ഉണ്ടെന്നതാണ് രസകരമായ വസ്തുത.
advertisement
ക്ലാസ് മുറിയിൽ വച്ച് പ്രതികരണം നടത്തുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ വീഡിയോയാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായത്. അധ്യാപകരും രക്ഷകർത്താവും തമ്മിലുണ്ടായ വാക് തർക്കം പകുതി ഭാഗം മാത്രമാണ് പ്രചരിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. " ആ ചേച്ചിയാണ് സ്കൂളിൽ വന്ന് സാറിനോട് തട്ടിക്കയറിയത്.. കുറെ തട്ടിക്കയറി സാറിനെ പ്രകോപിപ്പിച്ചപ്പോൾ സാർ പ്രതികരിച്ചു.. അത് സ്വാഭാവികമാണ്...എല്ലാ മനുഷ്യരും ദേഷ്യപ്പെടും.. എന്നാൽ ആ ഒരു ഭാഗത്തിന്റെ വീഡിയോ മാത്രം എടുത്താണ് ഷെയർ ചെയ്താൽ ആരായലും കരുതും സാർ ആണ് കുറ്റക്കാരനെന്ന് ".. വിദ്യാർത്ഥി ഇങ്ങനെ പറഞ്ഞു പോകുന്നതിനിടെ അടുത്ത് നിന്നൊരാൾ വിളിച്ചു പറയുന്നുണ്ട് കണ്ടോണ്ടിരുന്നതാ.. കണ്ടോണ്ടിരുന്നതാ ഇതാണ് ആ വീഡിയോയുടെ ഗൗരവ സ്വഭാവം മുഴുവൻ ചോർത്തിക്കളഞ്ഞത്. ഇയാൾ പറയുന്നത് കേട്ട വിദ്യാർത്ഥി "അതേ ഞങ്ങൾ കണ്ടോണ്ടിരുന്നത മുകളിൽ പഠിക്കാനിറങ്ങിയപ്പോ താഴെ ഒച്ചകേട്ട് നോക്കിയപ്പോ ചേച്ചി സാറിനോട് തട്ടിക്കയറുന്നതാണ് കാണുന്നേ എല്ലാം ഞങ്ങൾ കണ്ടോണ്ടിരിക്കയായിരുന്നു " എന്നാണ് പറയുന്നത്.
advertisement
അധ്യാപകരുടെ ഇത്രയും കാലത്തെ സേവനത്തിൽ സന്തുഷ്ടരാണോ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നതെന്നതാണ് ഇതിലും രസകരമായ കാര്യം. സമാനമായ തരത്തിൽ അധ്യാപകനെ പിന്തുണച്ച് ഒരു കൂട്ടം പെൺകുട്ടികളുടെ വീഡിയോയും എത്തിയിരുന്നു. "ഞങ്ങളെല്ലാരും സാറിനൊപ്പമാണ് എന്ന് പറ" എന്നായിരുന്നു ആ വീഡിയോയുടെ അവസാനം ആരോ വിദ്യാർത്ഥിനികളോട് വിളിച്ചു പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2019 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളകം: അധ്യാപകരെ ന്യായീകരിച്ച് വിദ്യാർത്ഥികൾ; പറഞ്ഞു പഠിപ്പിച്ചതെന്ന് തോന്നുകയേയില്ലെന്ന് സോഷ്യൽ മീഡിയ


