TRENDING:

പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യാശ്രമം; ഒടുവില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിഷം കഴിച്ച ശേഷം മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. മരക്കൊമ്പ് ഒടിഞ്ഞു വീണ് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനും രക്ഷിക്കാന്‍ ശ്രമിച്ച പ്രദേശവാസിക്കും പരുക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
advertisement

മണിക്കൂറുകളോളം അഗ്‌നിശമന സേനയേയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഇന്നഉച്ചയ്ക്ക് കോവളം തൊഴിച്ചല്‍ ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് അരങ്ങേറിയത്. പശ്ചിമ ബംഗാള്‍ സ്വദേശി സോളമന്‍ ആണ് എലിവിഷം കഴിച്ച ശേഷം 35 അടിയോളം ഉയരമുള്ള മാവില്‍ കയറി ആത്മഹത്യ ശ്രമം നടത്തിയത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട തിനെതുടര്‍ന്ന് പൊലീസിനെയും അഗ്‌നിശമന സേനയേയും വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരും അഗ്‌നിശമന സേനയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. മരത്തില്‍ നിന്നു തന്നെ ദൂരെയുള്ള പെണ്‍കുട്ടിയുടെ വീട് ചൂണ്ടി കാട്ടിയാണ് തന്റെ പ്രണയനൈരാശ്യം യുവാവ് വെളിപ്പെടുത്തിയത്. ബലക്ഷയമുളള ചെറിയ കൊമ്പില്‍ നിന്ന യുവാവ് ഇറങ്ങാന്‍ കൂട്ടാക്കാത്തത് നാട്ടുകാരെയും അഗ്‌നിശമന സേനയേയും മുള്‍മുനയില്‍ നിര്‍ത്തി.

advertisement

Also Read തവിഞ്ഞാല്‍ സഹ. ബാങ്ക് ജിവനക്കാരന്റെ ആത്മഹത്യ; ഒരാള്‍ അറസ്റ്റില്‍

ഇതിനിടയില്‍ വലയുമായി ചെങ്കല്‍ ചൂളയില്‍ നിന്നും അഗ്‌നിശമന സേന എത്തുമ്പോഴേക്കും യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു. വീണത് താഴെ പിടിച്ചിരുന്ന ബെഡില്‍ ആയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി വീഴ്ചയ്ക്കിടയില്‍ യുവാവിന്റെ കൈയ്ക്ക് പരുക്കേറ്റു. യുവാവിനെ രക്ഷിക്കുന്നതിനിടയില്‍ നാട്ടുകാരന്റെ തോളെല്ലിനും

പരുക്കേറ്റു.

യുവാവിനെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും എലിവിഷം അടങ്ങിയ കവര്‍ കിട്ടിയത്. യുവാവ് വിഷം കഴിച്ചതായി ആശുപത്രി അധികൃതരെ അറിയിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സോളമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യാശ്രമം; ഒടുവില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു