തവിഞ്ഞാല്‍ സഹ. ബാങ്ക് ജിവനക്കാരന്റെ ആത്മഹത്യ; ഒരാള്‍ അറസ്റ്റില്‍

Last Updated:
വയനാട്: സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കുറിപ്പെഴുതി തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുനീഷിനെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവത്തില്‍ ആരോപണവിധേയനായ സി.പി.എം നേതാവ് പി വാസുവിനെ അറസറ്റ് ചെയ്യണമെന്ന നിലപാടിലാണ് മരിച്ച അനില്‍കുമാറിന്റെ കുടുംബം. ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ സുനീഷിന്റെ പേരും സൂചിപ്പിച്ചിരുന്നു. എന്നാല്‍ സി.പി.എം നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന പി വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവര്‍ക്കെതിരെ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല.
advertisement
2018 ഡിസംബര്‍ ഒന്നിനാണ് ബാങ്ക് ജീവനക്കാരനായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണക്കാരന്‍ ബാങ്ക് പ്രസിഡന്റ് പി വാസു ഉള്‍പ്പെടെയുള്ളവരാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ വാസു മാനസികമായി പിഡിപ്പിച്ചെന്നും വളം വില്‍പ്പനയില്‍ നടത്തിയ തട്ടിപ്പ് തന്റെ പേരിലാക്കിയെന്നും കത്തിലുണ്ടായിരുന്നു. ഇതിനിടെ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി വാസുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും സി.പി.എം ഒഴിവാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തവിഞ്ഞാല്‍ സഹ. ബാങ്ക് ജിവനക്കാരന്റെ ആത്മഹത്യ; ഒരാള്‍ അറസ്റ്റില്‍
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement