ഇതൊരു സാധാരണ കള്ളുഷാപ്പാണെന്നു കരുതിയെങ്കില്‍ തെറ്റി. കള്ളുകുടിക്കാനും രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാനും മാത്രമല്ല ഇവിടം. വിനോദയാത്രയും സാംസ്‌കാരിക പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നതും ഈ ഷാപ്പ് കേന്ദ്രീകരിച്ചാണ്. മുപ്പത് വര്‍ഷം മുന്‍പ് ആരംഭിച്ച ഷാപ്പിലെ കൂട്ടായ്മ അവധിക്കാല യാത്ര നടത്തുന്നത് ഇത് നാലാം തവണ. സ്ഥിരം ഇടപാടുകാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്നുള്ള യാത്ര സൃഷ്ടിക്കുന്നത് ഒരിക്കലും പിരിക്കാനാകാത്ത സൗഹൃദ വലയം.
ഗോവയിൽ നിന്നും കടത്തിയ വിദേശ മദ്യം പിടികൂടി
advertisement
പ്രളയത്തില്‍ പൂര്‍ണമായും നശിച്ച ഷാപ്പ് വീണ്ടെടുക്കാനായത് ഇരു കൂട്ടരും ഒത്തു പിടിച്ചതോടെയാണ്. ഇത്തവണത്തെ യാത്ര തീര്‍ഥാടന യാത്രയാക്കിയിരിക്കുകയാണിവര്‍.
കഠിനമായ ചൂടിന് പുറമെ തെരഞ്ഞെടുപ്പ് ചൂട് കൂടിയതൊന്നും ഇവരുടെ കൂട്ടായ്മക്ക് വിഷയമല്ല. അവധിക്കാല യാത്രകള്‍ക്ക് പുറമെ സാംസ്‌കാരിക പരിപാടികള്‍ അടക്കം സംഘടിപ്പിക്കുന്ന ക്ലബ്ബായാണ് കാട്ടോര്‍ ഷാപ്പിന്റെ പ്രവര്‍ത്തനം.
