ഗോവയിൽ നിന്നും കടത്തിയ വിദേശ മദ്യം പിടികൂടി

Last Updated:

റോഡ് വഴി പരിശോധന കർശനമായതോടെ ഇപ്പോൾ ട്രെയിൻ വഴി മദ്യ കടത്ത് വ്യാപകമാണെന്ന് റെയിൽവെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വടകര: ഗോവയിൽ നിന്ന് കടത്തുകയായിരുന്ന 78 കുപ്പി വിദേശമദ്യം വടകരയിൽ പിടികൂടി.എക്സൈസും ആർപിഎ യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ട്രെയ്നിൽ നിന്ന് മദ്യം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബാത്ത് റൂമിനടുത്ത് കണ്ടെത്തിയ ബാഗുകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയപ്പോഴാണ് മദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ കടത്തിയവർ ഇതിനോടകം രക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് പതിവാണ്. ഇത് പ്രകാരമായിരുന്നു പരിശോധന നടത്തിയതെന്ന് അസി. എക്സൈസ് ഇൻസ്പെക്ടർ ഹാഷിം ബാബു പറഞ്ഞു.
advertisement
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് വഴി പരിശോധന കർശനമായതോടെ ഇപ്പോൾ ട്രെയിൻ വഴി മദ്യ കടത്ത് വ്യാപകമാണെന്ന് റെയിൽവെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗോവയിൽ നിന്നും കടത്തിയ വിദേശ മദ്യം പിടികൂടി
Next Article
advertisement
ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍
ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍
  • സുഹൃത്തുക്കൾ 14.5 ലക്ഷം രൂപ ചെലവിൽ പുതിയ ട്രാവലർ വാങ്ങി റെജിമോന് സമ്മാനമായി നൽകി.

  • പഴയ വിനായകയ്ക്ക് 17 സീറ്റുകൾ ആയിരുന്നുവെങ്കിൽ പുതിയ ട്രാവലറിന് 19 സീറ്റുകളുണ്ട്.

  • വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് റെജിമോന്‍ പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

View All
advertisement