TRENDING:

തൃശൂരിൽ പൂരത്തിനിടെ സംഘർഷം; ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്ക്

Last Updated:

നാട്ടുകൂട്ടം പൂര കമ്മറ്റിയും ഭാഗവത് പുര കമ്മിറ്റിയും തമ്മിലാണ് സംഘർഷം ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്സൂർ: കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ ഇരുവിഭാഗം പൂരകമ്മറ്റികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്ക്. നാട്ടുകൂട്ടം പൂര കമ്മറ്റിയും ഭാഗവത് പുര കമ്മിറ്റിയും തമ്മിലാണ് സംഘർഷം ഉണ്ടായത്. പൂരം എഴുന്നള്ളിപ്പിനിടെ ചിറ്റഞ്ഞൂർ മരോട്ടിക്കുന്ന് കോളനിക്ക് സമീപമാണ് സംഘർഷമുണ്ടായത്.
advertisement

പരിക്കേറ്റ നേക്കോണത്ത് വീട്ടിൽ വിഷ്ണു രാഗ്  (24) , മാരാത്ത് പറമ്പിൽ ഷാനു (31), പന്തലൂർ വീട്ടിൽ ശ്രീരാഗ്  (25), വട്ടം പറമ്പിൽ വിബിഷ് (28) , കരുവള്ളി പ്രദീഷ് (32), എഴുത്ത് പുരക്കൽ ജിഷിൻ രാജ് (22), കളത്തിപറമ്പിൽ നിഖിൽ (24) എന്നിവരെ താലൂക്ക് ആശുപത്രിയിലും, മരത്തംക്കോട് വിനീത് (32), വട്ടം പറമ്പിൽ സന്തോഷ് (38)മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സഘർഷത്തിൽ പരിക്കേറ്റ ഗർഭിണിയായ കുറുപ്പത്ത് വീട്ടിൽ മനോജിന്റെ ഭാര്യ സൂരജയെ അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തൃശൂരിൽ പൂരത്തിനിടെ സംഘർഷം; ഗർഭിണിയടക്കം പത്ത് പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories