രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം. സംയുക്ത സത്യഗ്രഹ സമരം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ പബ്ലിക് ലൈബ്രറി - രക്തസാക്ഷിമണ്ഡപം - വിജെടി വരെയുള്ള റോഡിലും, ആശാൻസ്ക്വയർ - സർവ്വീസ് റോഡ് - രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
- ദേശീയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്.
- നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്.എം.സി - വഴുതക്കാട് - ആനിമസ്ക്രീൻ സ്ക്വയർ വഴി പോകേണ്ടതാണ്.
- തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി - പഞ്ചാപുര അണ്ടർപാസ്സ് - ആശാൻ സ്ക്വയർ- വഴി പോകേണ്ടതാണ്.
- കിഴക്കേകോട്ട/തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ ഒ.ബി.റ്റി.സി -ഫ്ലൈ ഓവർ- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്.
- കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കൽകോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ വിജെറ്റിയിൽനിന്നും തിരിഞ്ഞ് ആശാൻ സ്ക്വയർ, പിഎം.ജി - വഴി പോകേണ്ടതാണ്
advertisement
നോ പാർക്കിംഗ് സ്ഥലങ്ങൾ
- ആർ.ആർ.ലാംമ്പ് - അയ്യൻകാളി ജംഗ്ഷൻ(വി.ജെ.റ്റി) - വരെയുള്ള റോഡ്
- ആശാൻ സ്ക്വയർ – ജനറൽ ആശുപത്രി റോഡ്
- രക്തസാക്ഷിമണ്ഡപത്തിന് ചുറ്റുമുള്ള റോഡ്
പാർക്കിംഗ് സ്ഥലങ്ങൾ
സത്യഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്ത് ആളെ ഇറക്കിയ ശേഷം മ്യൂസിയം - നന്ദാവനം റോഡിലോ, മാനവീയം വീഥിയലോ, ആൾസെയിന്റസ്-ശംഖുംമുഖം റോഡിലോ,ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.
റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും 0471-2558731, 0471-2558732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
