മേയർ ബ്രോ എന്ന വിളി അദ്ദേഹത്തെ മേയർ സ്ഥാനത്ത് നിന്ന് എം എൽ എ ആക്കി ഉയർത്തുകയും ചെയ്തു. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിന് ഇടത് സ്ഥാനാർത്ഥിയായത് തിരുവനന്തപുരത്തിന്‍റെ മേയർ ബ്രോ പ്രശാന്ത് ആയിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ വട്ടിയൂർക്കാവിലെ ജനത് മേയറെ നിയമസഭയിലേക്ക് അയയ്ക്കുകയും ചെയ്തു.
പുതുതായി തിരുവനന്തപുരത്തിന് മേയർ ആയി എത്തിയത് കെ ശ്രീകുമാർ ആയിരുന്നു. ചാക്ക പാലത്തിൽ അനധികൃതമായി പോസ്റ്റർ പതിപ്പിച്ചത് ട്രിവാൻഡ്രം ഇന്ത്യൻ എന്ന ഫേസ്ബുക്ക് പേജ് ആയിരുന്നു മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
advertisement
ഇത് ശ്രദ്ധയിൽപ്പെട്ട അപ്പോൾ തന്നെ ബീച്ച് ഹെൽത്ത് സർക്കിളിലെ ജീവനക്കാരെ അയച്ച് പോസ്റ്ററുകൾ നീക്കം ചെയ്തു. ഇതോടെ ട്രിവാൻഡ്രം പുതിയ മേയർക്കും കൈയടിച്ചു തുടങ്ങിയിരിക്കുകയാണ്. തലസ്ഥാനത്തിന് വീണ്ടുമൊരു മേയർ ബ്രോയെ ലഭിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Location :
First Published :
February 12, 2020 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തിരുവനന്തപുരം ജനത മനസറിഞ്ഞ് ഒരിക്കൽ കൂടി വിളിച്ചു, 'മേയർ ബ്രോ'
