TRENDING:

ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതയ്ക്കു ജയം; മുടക്കുഴ പഞ്ചായത്തില്‍ യു.ഡി.എഫിന് പ്രസിഡന്റിനെ നഷ്ടപ്പെട്ടു

Last Updated:

നിലവിലെ പ്രസിഡന്റ് ഷൈമി വര്‍ഗീസ് മുന്‍ ധാരണപ്രകാരം രാജിവച്ച ഒഴിവിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പെരുമ്പാവൂരിലെ  മുടക്കുഴ പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് അംഗം ജിഷാ സോജനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പ്രസിഡന്റ് ഷൈമി വര്‍ഗീസ് മുന്‍ ധാരണപ്രകാരം രാജിവച്ച ഒഴിവിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്. സ്വതന്ത്ര അംഗമായ മിനി ഷാജിക്ക് അവസാന ഒന്നര വര്‍ഷം പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത്രുന്നു.
advertisement

13 അംഗ പഞ്ചായത്തില്‍ 6 യുഡിഎഫ് ,5 എല്‍ഡിഎഫ്, ബിജെപി 1, സ്വതന്ത്ര 1 എന്നാണ് കക്ഷിനില. മിനി ഷാജിക്കെതിരെ കോണ്‍ഗ്രസ് അംഗമായ ജിഷാ സോജന്‍ മത്സരിക്കുകയായിരുന്നു. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇരുവര്‍ക്കും ആറ് വീതം വോട്ടു വീതം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് ജിഷാ സോജന്‍ വിജയിച്ചത്.

Also Read യൂണിവേഴ്സിറ്റി കോളജിൽ നടന്ന PSC പരീക്ഷകൾക്ക് മേൽനോട്ട ചുമതല വഹിച്ചവരിൽ അറ്റൻഡർമാരും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതയ്ക്കു ജയം; മുടക്കുഴ പഞ്ചായത്തില്‍ യു.ഡി.എഫിന് പ്രസിഡന്റിനെ നഷ്ടപ്പെട്ടു