യൂണിവേഴ്സിറ്റി കോളജിൽ നടന്ന PSC പരീക്ഷകൾക്ക് മേൽനോട്ട ചുമതല വഹിച്ചവരിൽ അറ്റൻഡർമാരും

Last Updated:

അടുത്തിടെ നടന്ന ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടി നിര്‍വഹിച്ചവരിലും അനധ്യാപകർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് മേല്‍നോട്ട ചുമതല വഹിച്ചവരില്‍ അറ്റന്‍ഡര്‍മാരും. ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ഓഫീസ് അസിസ്റ്റന്റുമാര്‍ക്കായിരുന്നു നാല് പരീക്ഷാ ഹാളുകളുടെ ചുമതല. അധ്യാപകരല്ലാത്തവരെ ഇന്‍വിജിലേഷന്‍ ചുമതലകള്‍ക്ക് നിയോഗിക്കുന്നത് അസാധാരണമാണ്.
ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് , എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഫെബ്രുവരി 17ന് നടന്ന പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജും പരീക്ഷാ കേന്ദ്രമായിരുന്നു. അന്ന് പരീക്ഷാ ചുമതലകള്‍ വഹിച്ചവരുടെ പട്ടികയാണിത്.  കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഇ അബ്ദുള്‍ ലത്തീഫ് ചീഫ് സൂപ്പര്‍വൈസര്‍. അതിന് താഴെ 48 പേര്‍. ഇതില്‍ 22 പേര്‍ മാത്രമാണ് അധ്യാപകര്‍. മറ്റുളളവരെല്ലാം അനധ്യാപകര്‍. ഇവരില്‍ 4 ഇന്‍വിജിലേറ്റര്‍മാര്‍ ഓഫീസ് അറ്റന്‍ഡര്‍മാരാണ്. മറ്റ് നാല് പേര്‍ ലാബ് അസിസ്റ്റന്റുമാര്‍. ടൈപ്പിസ്റ്റ് അടക്കമുളളവര്‍ പരീക്ഷാ ഹാളിന്റെ മേല്‍നോട്ട ചുമതല വഹിച്ചു. നാല് പേര്‍ കോളജിന് പുറത്ത് നിന്നുള്ള സ്‌കൂള്‍ അധ്യാപകരാണ്.
advertisement
സാധാരണയായി അധ്യാപകരെ മാത്രമാണ് പരീക്ഷാ ഹാളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഓഫീസ് അറ്റന്‍ഡര്‍ അടക്കമുളളവരെ ഈ ചുമതലകള്‍ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് യൂണിവേഴ്‌സിറ്റി കോളജിലെ നടപടികള്‍. ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജിൽ നടന്ന PSC പരീക്ഷകൾക്ക് മേൽനോട്ട ചുമതല വഹിച്ചവരിൽ അറ്റൻഡർമാരും
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement