എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസ് 'പോക്കറ്റടി'
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുറന്നുകിടന്ന ജനാലയിലൂടെ കമ്പിട്ടാണ് കിടക്കയിൽ ഊരിവെച്ച മാല കവർന്നത്. ഇതിനുശേഷം കിടക്കയിലിരുന്ന മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കവെയാണ് ശബ്ദം കേട്ട് സോജി ഉണർന്നത്. എന്നാൽ അപ്പോഴേക്കും അവിടെനിന്ന് ഓടിമറഞ്ഞ മോഷ്ടാവ് ബൈക്ക് സ്റ്റാർട്ടാക്കി രക്ഷപെട്ടു. നാലു പവന്‍റെ മാല കിടക്കയിൽ കാണാത്തതിനെ തുടർന്ന് ഉടൻ വീട് തുറന്ന് സ്കൂട്ടറുമായി മോഷ്ടാവ് പോയ വഴിയെ സോജി പിന്തുടർന്നു. ഏകദേശം നാലു കിലോമീറ്ററോളം പിന്നാലെയെത്തി, സോജി ബൈക്കിന് പിന്നിലിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് മോഷ്ടാവുമായി മൽപ്പിടുത്തമായി. രക്ഷിക്കണേയെന്ന് സോജി ഉറക്കെ നിലവിളിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടുകാർ ഉണർന്നു. ഇതോടെ സോജിയുടെ കൈയിൽ കടിച്ച് മോഷ്ടാവ് രക്ഷപെട്ടു.
advertisement
വൈകാതെ സോജിയുടെ ഭർത്താവും അയൽക്കാരും സ്ഥലത്തെത്തി. ഇതിനിടയിൽ താഴെ വീണ ഇയാളുടെ മൊബൈൽ ഫോൺ സോജി എടുത്തിരുന്നു. മൊബൈൽ തിരക്കി വരാൻ സാധ്യതയുള്ളതിനാൽ അടുത്തുള്ള വീട്ടുകാരോട് കാര്യം പറഞ്ഞ് സോജിയും ഭർത്താവും വീട്ടിലേക്ക് മടങ്ങി. ആറുമണിയോടെ ഫോൺ തിരഞ്ഞ് എത്തിയ മോഷ്ടാവിനെ നടക്കാനിറങ്ങിയ സമീപവാസികൾ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് വടശേരിക്കര പൊലീസിന് കൈമാറി. സോജിയുടെ മാല മോഷ്ടാവിന്‍റെ ബൈക്കിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
