നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസ് 'പോക്കറ്റടി'

  എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസ് 'പോക്കറ്റടി'

  • Last Updated :
  • Share this:
   കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനിടെ പോക്കറ്റടി.

   വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാല്‍ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ പി.എസ് മേനോന്റെ പഴ്‌സാണ് തിരക്കിനിടെ മോഷ്ടിക്കപ്പെട്ടത്.

   ആധാറും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ പഴ്‌സില്‍ ഉണ്ടായിരുന്നതായി പി.എസ് മേനോന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു പോക്കറ്റടി. ഇതോടെ എയര്‍പോര്‍ട്ട് പൊലീസിന് ലഭിച്ച ആദ്യ കേസും ഇതായി.

   Also Read ഒരു മിനിട്ട് അങ്ങോട്ട്, ഒരു മിനിട്ട് ഇങ്ങോട്ട്, ആകെക്കൂടി അഞ്ച് മിനിട്ടു കൊണ്ട് വീട്ടിലെത്താം'

   ഉദ്ഘാടന ദിനത്തില്‍ ഓഹരി ഉടമയുടെ തന്നെ പോക്കറ്റടിച്ച വിരുതനെ കണ്ടെത്താന്‍ പൊലീസും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.

   First published: