കായികലോകത്തെ അപ്രവചനാതീതയാണ് നമ്മുടെ ഇഷ്ടതാരങ്ങള്‍ പരാജയപ്പെടുമ്പോള്‍ പോലും അന്തിമ കളിഫലങ്ങളെ ആസ്വാദ്യമാക്കുന്നത്. ഇത്തവണത്തെ യു എസ് ഓപ്പണ്‍ വനിതാ ഫൈനില്‍ ജപ്പന്റെ നവോമി ഒസാക്കായും അമേരിക്കയുടെ കൊക്കോ ഗോഫ് അല്ലെങ്കില്‍ സ്ലോന്‍ സ്റ്റീഫന്‍സ്, പുരുഷടെന്നീസില്‍ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റ്‌സിപാസും. ജര്‍മ്മന്‍ അലക്‌സാണ്ടര്‍.
സ്വരേവും എത്തണമെന്നായിരുന്നു. എന്റെ ആഗ്രഹം. എന്നാല്‍ ഇവരെല്ലാം പല റൌണ്ടുകളിലായി പുറത്തായി..
കളി പുരോഗമിച്ചപ്പോള്‍ വനിതകളില്‍ യുവതാരങ്ങളായ കാനഡയുടെ ലെയ് ല ഫെര്‍ണാണ്ടസും ബ്രിട്ടന്റെ എമ്മ റഡുകാനുവും പ്രിയതാരങ്ങളായി മാറി. ഇവരില്‍. ഒന്നാം റാങ്ക് താരങ്ങളായിരുന്ന ഒസാക്കയേയും, ജര്‍മ്മന്‍ അഞ്ചലിക്ക് കെര്‍ബറേയും പരാജയപ്പെടുത്തിയ ലെയ് ല വിജയിക്കണമെന്നായിരുന്നു ഞാനാഗ്രഹിച്ചത്. എങ്കിലും കളിയില്‍ ഒറ്റസെറ്റ് പോലും നഷ്ടപെടാതെ ഫൈനലിലെത്തിയ എമ്മ റഡുകാനുവിന്റേത് അര്‍ഹമായ വിജയം തന്നെ..
advertisement
ഇരുപത്തൊന്നാം ഗ്രാന്‍ഡ് സ്ലാമും കലണ്ടര്‍ ഗ്രാണ്ട്സ്ലാമും നേടി ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയില്‍ ഫൈനലിലെത്തിയ സെര്‍ബിയന്‍ നൊവാക്ക് ജോക്കോവിച്ച് പക്ഷേ ശാരീരികമായും മാനസികമായും അതിനുള്ള ശേഷിയില്ലാതെയാണ് കളികളത്തിലെത്തിയത്. 6 സെറ്റുകള്‍ നഷ്ടമാക്കി സ്വരേവിനെതിരെ 5 സെറ്റ് നീണ്ടമത്സരവും കഴിഞ്ഞ് പതിനേഴരമണിക്കൂര്‍ കളിച്ച് ക്ഷീണിതനായാണ് ജോക്കോവിച്ച് സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ ഒരൊറ്റസെറ്റ് മാത്രം നഷ്ടമാക്കിയ റഷ്യയുടെ ഡാനിയല്‍ മെദ് വദേവാകട്ടെ 11 മണിക്കൂര്‍ 51 മിനിട്ട് മാത്രം കളിച്ച് ഊര്‍ജ്ജസ്വലനായാണ് ജോക്കേയുമായി ഏറ്റ് മുട്ടിയത്.. 2019 ല്‍ റാഫേല്‍ നഡാലിനോട് അമേരിക്കന്‍ ഓപ്പണിലും ഈ വര്‍ഷം ജോക്കോവിച്ചിനോട് ആസ്‌ത്രേലിയന്‍ ഓപ്പണിലും ഏറ്റുമുട്ടി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന മെദ് വദേവ് ഒന്നും രണ്ടും പിഴച്ചെങ്കിലും മൂന്നാമത്തേതില്‍ വിജയിക്കതന്നെ ചെയ്യും എന്ന നിശ്ചയദാര്‍ഢ്യം തുറന്ന് പ്രകടിപ്പിച്ചിരുന്നു. മൂന്നാം സെറ്റിനിടെ 4-0 യില്‍ ഇന്നും 4-2 ലെത്തി തിരിച്ച് വരുന്നവെന്ന് തോന്നലുണ്ടായപ്പോള്‍ ഇടവേളയില്‍ ടൌവലില്‍ മുഖം മറിച്ച് പൊട്ടിക്കരഞ്ഞതും ഇടക്ക് മെദ് വദേവിനെ ബ്രേക്ക് ചെയ്യാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ടപ്പോള്‍ ടെന്നീസ് റാക്കറ്റ് തല്ലിതകര്‍ത്തതുമെല്ലാം ജോക്കൊവിച്ചിന്റെ തരളിത മാനസികാവസ്ഥയും വെളിപ്പെടുത്തി. ശരീരത്തിന്റെ മാത്രമല്ല മനസിന്റെ കരുത്തും ഒരേപോലെ പരീക്ഷിക്കപ്പെടുന്ന ഉന്നത തലത്തിലാണ് ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ നടക്കുന്നത്
മെദ് വദേവിനെ കാണുമ്പോഴെല്ലാം എനിക്ക് സഹതാപം തോന്നിയിരുന്നു. കളിമികവ് കാട്ടുമ്പോഴും രണ്ടവസരങ്ങളില്‍ നേരത്തെ ഫൈനലിലെത്തിയതൊഴികെ ഗ്രാന്‍ഡ് സ്ലാമുകളില്‍ ആദ്യറൌണ്ടുകളില്‍ തന്നെ പുറത്താവാനായിരുന്നു മെദ് വദേവിന്റെ വിധി. എ ടി പി മത്സരങ്ങളില്‍ ജോക്കോവിച്ചുമായി 5-3, നഡാലുമായി 3-1 എന്നിങ്ങനെയായിരുന്നു നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മെദ് വദേവിന്റെ വിജയനില. എന്നാല്‍ ഫെഡറുമായുള്ള 3 കളികളിലും മെദ് വദേവ് പരാജയപ്പെടുകയാണുണ്ടായത്.
നൃത്ത ചുവടുകളോടെ ടെന്നീസിനെ ചേതോഹാരിയായ അനുഭവമാക്കി മാറ്റുന്ന ഫെഡററുടെ ആരാധകനായതിനാല്‍ നീണ്ട വോളികളിലൂടെ എതിരാളിയെ ക്ഷീണിപ്പിച്ചും തളര്‍ത്തിയും ഇടക്കിടെ മാത്രം കാണാന്‍ ചേലുള്ള വിന്നിംഗ് ഷോട്ടുതിര്‍ത്തും പവര്‍ ടെന്നീസ് കളിക്കുന്ന ജോക്കോവിച്ച് എന്റെയൊരു ഇഷ്ടതാരമല്ല. എങ്കിലും അടുത്ത സീസണില്‍ തന്നെ ജോക്കോ. ഫെഡററുടെയും നഡാലിന്റെയും റക്കാര്‍ഡ് തകര്‍ക്കുമെന്നും മിക്കവാറും ഇനിയാര്‍ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ പുരുഷടെന്നീസില്‍ നേടിയെടുത്ത് GOAT ആയി (Greatest of All Times) മാറുമെന്നതില്‍ എനിക്ക് സംശയമില്ല,