TRENDING:

കാൾ മാർക്സ് മുന്നോട്ടുവെച്ച 5 ആശയങ്ങൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെർലിൻ: അഞ്ച് മിനുട്ടുകൊണ്ടും, അഞ്ച് മണിക്കൂറുകൾകൊണ്ടും അഞ്ച് വർഷം കൊണ്ടും അരനൂറ്റാണ്ടുകൊണ്ടും വിശദീകരിക്കാവുന്ന ചിന്തകളും ദർശനങ്ങളുമാണ് കാൾ മാർക്സ് മുന്നോട്ടുവെച്ചത്- ഫ്രെഞ്ച് ചിന്തകൻ റെയ്മണ്ട് ആരോണിന്‍റെ വാക്കുകളാണിത്.
advertisement

മാർക്സിന്‍റെ ചിന്തകൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയും മൂലധനത്തിലൂടെയുമാണ് ലോകത്തിന് ലഭിച്ചത്. ഇവിടെയിതാ മാർക്സ് മുന്നോട്ടുവെച്ച അഞ്ച് സുപ്രധാന ദർശനങ്ങൾ...

വർഗസമരം

ഇന്ന് നിലനിൽക്കുന്ന എല്ലാത്തരം സമൂഹങ്ങളുടെയും ചരിത്രം, വർഗസമരത്തിന്‍റേത് കൂടിയാണ്- 1848ൽ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകമാണിത്. മനുഷ്യർക്കിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ അധികാരവർഗവും തൊഴിലാളിവർഗവും തമ്മിലാണെന്ന് മാർക്സ് പറഞ്ഞിരുന്നു. മുതലാളിത്തം ഏറ്റവും ശക്തമായ ഘട്ടത്തിലാണ് മാർക്സ് ഈ വർഗസമര സിദ്ധാന്തം നിർവ്വചിച്ചത്. അടിമകൾ ഉടമകൾക്കെതിരെ, കുടിയാൻമാർ ജന്മികൾക്കെതിരെ, തൊഴിലാളികൾ മുതലാളികൾക്കെതിരെ- ഇങ്ങനെ പോകുന്നു വർഗസമരം.

advertisement

തൊഴിലാളിവർഗ ആധിപത്യം

തൊഴിലാളി വർഗം രാഷ്ട്രീയ അധികാരം നേടിയെടുക്കുന്നതിനെക്കുറിച്ച് മാർക്സ് മുന്നോട്ടുവെച്ച ദർശനമാണിത്. ആദ്യകാല സോഷ്യലിസ്റ്റ് വിപ്ലവകാരി ജോസഫ് വെയ്ഡ്മെയറുടെ ചിന്തകൾ പിന്തുടർന്നാണ് മാർക്സ് തൊഴിലാളിവർഗ ഭരണകൂടത്തെക്കുറിച്ച് എഴുതുന്നത്. എന്നാൽ ഇത് അത്ര പെട്ടെന്ന് നടക്കുന്ന ഒന്നല്ല. പല ഘട്ടങ്ങളായി മാത്രമേ തൊഴിലാളിവർഗ ഭരണം നിലവിൽ വരുകയുള്ളു. മുതലാളിത്തത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്ക് ഘട്ടം ഘട്ടമായി മാത്രമെ സമൂഹത്തെ പരിവർത്തനം ചെയ്യാനാകൂവെന്നും മാർക്സ് വിലയിരുത്തി. 1917ലെ ഒക്ടോബർ വിപ്ലവം മാർക്സിന്‍റെ ഈ ചിന്താധാരയെ സാധൂകരിച്ചതായി വ്ലാഡിമിർ ലെനിൻ പിന്നീട് എഴുതിയിട്ടുണ്ട്.

advertisement

കമ്മ്യൂണിസം

യൂറോപ്പിൽ അങ്ങിങ്ങായി തൊഴിലാളി പ്രക്ഷോഭം രൂപപ്പെടുമ്പോഴാണ് 1848ൽ മാർക്സും എംഗൽസും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ രചിക്കുന്നത്. 1872ൽ ലോകത്താകമാനം പ്രചാരത്തിലായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സോവിയറ്റ് റഷ്യയിൽ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽക്കേ വലിയതോതിലുള്ള സ്വാധീനമാണ് ചെലുത്തിത്തുടങ്ങിയത്. മാർക്സിനെ സംബന്ധിച്ചിടത്തോളം വർഗരഹിത, ഭരണകൂടരഹിത കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുത്തുന്നതിനുള്ള ചിന്താധാരയായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്‍റെ നിർവ്വചനപ്രകാരം ആറ് ഘട്ടങ്ങളിലൂടെയാണ് സമൂഹ പരിവർത്തനം നടക്കുന്നത്- ആദിമ കമ്മ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം ഒടുവിൽ മാർക്സിന്‍റെ സ്വപ്നമായ വർഗരഹിത-ഭരണകൂടരഹിതമായ കമ്മ്യൂണിസം.

advertisement

സാർവദേശീയതാവാദം

ലോകത്തെ തൊഴിലാളികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതും മാർക്സിന്‍റെ ആശയമായിരുന്നു. എല്ലാ അതിർവരമ്പുകൾക്കും അതീതമായി സർവരാജ്യതൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവസാനിക്കുന്നത്. വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായി സോവിയറ്റ് യൂണിയനെന്ന ഒറ്റ രാജ്യം രൂപപ്പെടുന്നത് തന്നെ മാർക്സിന്‍റെ ഈ ചിന്താധാരയെ അടിസ്ഥാനമാക്കിയാണ്. ഇതിന് പുറമെ ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ലോകത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളായ യു എസ് എസ് ആർ, വിയറ്റ്നാം, ക്യൂബ എന്നിവയുടെയെല്ലാം ഐക്യവും ദൃശ്യമായിരുന്നു.

advertisement

മതം എന്ന കറുപ്പ്

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നായിരുന്നു മാർക്സ് പ്രസ്താവിച്ചത്. അത് അടിച്ചമർത്തപ്പെട്ടവർക്ക് അഭയവും ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്‍റെ ഹൃദയവും ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണെന്ന് മാർക്സ് പറഞ്ഞു. ചിലരെങ്കിലും തെറ്റിദ്ധരിച്ചുപോയിട്ടുള്ള മാർക്സിന്‍റെ ഈ വാദം ഇക്കാലത്തും ചർച്ചയാകാറുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കാൾ മാർക്സ് മുന്നോട്ടുവെച്ച 5 ആശയങ്ങൾ