സാഹിത്യ വാരഫലം- ഇവിടെ വായിക്കാം
സാഹിത്യപ്രേമികൾ കാത്തിരുന്ന് വായിച്ച മറ്റൊരു കോളം മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയലാതുകൊണ്ടാണ്, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതെന്നും എം കൃഷ്ണൻനായർ പറഞ്ഞിട്ടുണ്ട്. എം കൃഷ്ണൻനായരുടെ വിമർശന കൂരമ്പ് ഏൽക്കാത്ത ഒരു സാഹിത്യകാരനും കൃതികളും ഉണ്ടാകില്ല. ലോകസാഹിത്യത്തിലേക്ക് മലയാളിയെ അടുപ്പിക്കുന്നതിലും സാഹിത്യവാരഫലം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സാഹിത്യത്തെക്കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം പ്രൊഫ. എം കൃഷ്ണൻനായർ മലയാളി വായനക്കാർക്കുവേണ്ടി സാഹിത്യവാരഫലത്തിലൂടെ സരസമായി പങ്കുവെച്ചു. നർമ്മവും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ശ്രദ്ധേയമായ നിരീക്ഷണങ്ങളും സാഹിത്യവാരഫലത്തെ വായക്കാർക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. മലയാളനാട്, കലാകൌമുദി, സമകാലിക മലയാളം എന്നീ ആനുകാലികങ്ങളിലാണ് സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചത്.
advertisement