TRENDING:

ഗതാഗത രംഗത്തെ സാങ്കേതിക വിപ്ലവത്തിന്റെ കുതിച്ചു ചാട്ടം; ഭാവി ഇലക്ട്രിക് വാഹനങ്ങളുടേത്

Last Updated:

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഗതാഗത, ചലനാത്മക ആവാസവ്യവസ്ഥകളിൽ മാറ്റം  വളരെ  പ്രകടമാണ്. പരമ്പരാഗത രീതിയിൽ പുക തുപ്പുന്ന മോട്ടോർ വാഹനങ്ങൾ  പുകയില്ലാത്ത ഇലക്ട്രിക് മൊബിലിറ്റിക്ക് വഴിയൊരുക്കുന്നു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമിതാഭ് കാന്ത്
News18 Malayalam
News18 Malayalam
advertisement

ചേതക്, സ്പെക്ട്ര, ബുള്ളറ്റ്, യെസ്ഡി, ലൂണ, രാജ്ദൂത് -  പതിറ്റാണ്ടുകളായി ഈ പേരുകൾ ഇന്ത്യൻ കുടുംബങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഹിമാചൽ പ്രദേശിലെ പർവതപ്രദേശം മുതൽ, പച്ചപ്പ് നിറഞ്ഞ  കേരളത്തിലെ കായൽ വരെ, എല്ലാ ആവശ്യങ്ങൾക്കുമുള്ള ഇരുചക്രവാഹനം സർവ്വവ്യാപിയായ സാംസ്കാരിക ചിഹ്നമാണ്. എളുപ്പമുള്ളതും വേഗത്തിലുള്ളതുമായ യാത്രാമാർഗ്ഗം, സാമൂഹിക ഇടപെടലുകൾ എളുപ്പമാക്കുന്നു.80 കളിലും 90 കളിലും ഇത് ഇന്ത്യൻ കുടുംബങ്ങളുടെ പ്രധാന വാഹനമായിരുന്നു. സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  ഇരുചക്രവാഹനം ക്രമേണ  പെൺകുട്ടികളും ആൺകുട്ടികളും വ്യക്തി സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ഒരു ഘടകമായി രൂപാന്തരപ്പെട്ടു. ഈയിടെ  തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനുള്ള ഓലയുടെ പ്രഖ്യാപനംശോഭയും ബുദ്ധിയുമുള്ള  മുന്നോട്ടു കുതിക്കുന്ന ഒരു രാജ്യത്തിന്റെ ചിത്രമാണ് തെളിയുന്നത്. ഇരുചക്രവാഹനങ്ങളോടുള്ള ഇന്ത്യയുടെ വികാരത്തെ ഉചിതമായി പ്രതിധ്വനിപ്പിക്കുന്നതാണ്. ഇന്ത്യൻ വാഹന ലോകത്ത് ഇരുചക്രവാഹനങ്ങൾ ആധിപത്യം പുലർത്തുന്നു, ഇത് വാഹന വിൽപ്പനയുടെ 80 ശതമാനം വരും. ഒപ്പം ലോകത്ത്  ഇരുചക്രവാഹനങ്ങളുടെ  ഏറ്റവും വലിയ നിർമ്മാതാക്കളിലൊന്നും ഏറ്റവും അധികം  കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ.

advertisement

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഗതാഗത, ചലനാത്മക ആവാസവ്യവസ്ഥകളിൽ മാറ്റം  വളരെ  പ്രകടമാണ്. പരമ്പരാഗത രീതിയിൽ പുക തുപ്പുന്ന മോട്ടോർ വാഹനങ്ങൾ  പുകയില്ലാത്ത ഇലക്ട്രിക് മൊബിലിറ്റിക്ക് വഴിയൊരുക്കുന്നു.  സമീപകാലത്ത് FAME II- ന്റെ പുനർനിർമ്മാണം താങ്ങാനാവുന്നതും എത്തിപ്പെടാവുന്നതും തുല്യമായതുമായ ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. അങ്ങനെ ജീവിക്കാൻ എളുപ്പവും അതിനൊപ്പം  ഉൽപാദനക്ഷമതയുടെ അളവും വർദ്ധിപ്പിക്കുന്നു. ഗതാഗത മേഖലയിലെ സംഭവവികാസങ്ങളുടെ പ്രസക്തി  അംഗീകരിച്ച ഐഐടി-ഡൽഹി ഇലക്ട്രിക് മൊബിലിറ്റിയിൽ രണ്ട് വർഷത്തെ എം.ടെക് പ്രോഗ്രാം ആരംഭിച്ചു. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ  ഏറ്റെടുത്തു തുടങ്ങുന്നതിന്റെ   തുടക്കക്കാരാണ് ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും. അതിനാൽ നവീകരിച്ച ഫെയിം II പ്രകാരം വൈദ്യുതീകരണത്തിന് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്.

advertisement

അഹമ്മദാബാദ് ബിആർടിഎസ്  ഇന്ത്യയിലെ ഏറ്റവും മികച്ച ദ്രുതഗതിയിലുള്ള ഗതാഗത സംവിധാനങ്ങളിലൊന്നാണ്. അതിൽ ഇക്കോ ലൈഫ് ബസുകൾ എന്ന് വിളിക്കപ്പെടുന്ന സീറോ എമിഷൻ ഇലക്ട്രിക് ബസുകളിൽ ഇപ്പോൾ യാത്ര ചെയ്യാം. അടുത്തിടെ അഹമ്മദാബാദിൽ ജെബിഎം ഓട്ടോയിൽ നിന്ന് പുതിയ  50 ഇലക്ട്രിക് ബസ്സുകളും ഗ്രീൻ ട്രാൻസിറ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് അത്യാധുനിക ചാർജിംഗ് സൗകര്യവും ലഭിച്ചു. ഇന്ത്യയിൽ  ഇലക്ട്രിക് വാഹനങ്ങൾ  മാത്രം വികസിപ്പിക്കുന്ന  കെവാഡിയയിലേക്ക് അഹമ്മദാബാദിൽ നിന്ന് മൂന്ന് മണിക്കൂർ മാത്രം ദൂരമേയുള്ളൂ. ഗുജറാത്തിനൊപ്പം 18-ഓളം സംസ്ഥാനങ്ങൾ ഗതാഗതരീതി മാറ്റിമറിക്കുന്നതിന്  വർദ്ധിപ്പിക്കുന്നതിന് മുൻനിരയിലുണ്ട്. അതിനായി അവർ  ഇ-മൊബിലിറ്റി രീതിയെ സഹായിക്കുന്നതിന് സംസ്ഥാന തലത്തിലുള്ള ഇവി നയങ്ങളും  കൊണ്ടുവന്നു. സൈക്കിൾ റിക്ഷകൾ, ഓട്ടോ റിക്ഷകൾ, ചെറുതും വലുതുമായ ബസുകൾ എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയിലെ വൈവിധ്യമാർന്നതും ഊർജസ്വലവുമായ പൊതുഗതാഗത സംവിധാനം. ഇവയുടെ വൈദ്യുതീകരണം, ഈ സുസ്ഥിരമായ യാത്രാമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്ന ജനങ്ങൾക്കൊപ്പം   വൈദ്യത ഗതാഗതത്തിലേക്ക്  ഒരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) വർദ്ധിച്ചുവരുന്ന വർദ്ധനവിന് ഒരു പ്രധാന മാർഗമായാണ് കാണുന്നത്. ഇത് വഴി  ഒമ്പത്  നഗരങ്ങളിലായി 4 ദശലക്ഷം പൊതുഗതാഗത ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട്  ഒന്നിലേറെ  ഉപയോക്തൃ വിഭാഗങ്ങൾക്കായി 3 ലക്ഷം ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് 3 വീലറുകൾ വാങ്ങാനും ലക്‌ഷ്യമിടുന്നു.

advertisement

ഇന്ത്യയുടെ നഗരവൽക്കരണ പാതയിൽ പൊതുഗതാഗതം ഒരു നിർണായക ഉത്തേജകമാണെന്ന് മനസിലാകും. ഏതാനും വർഷങ്ങൾക്കുമുമ്പ്, പൂനെയിലെ ചില കോളേജ് വിദ്യാർത്ഥികൾ ക്യാബ് വാങ്ങാൻ കഴിയാത്ത അവരുടെ സഹപാഠികൾക്കുള്ള ഗതാഗത മാർഗങ്ങളെക്കുറിച്ച്  ആലോചിച്ചു തുടങ്ങി.  ഇ-സൈക്കിളുകൾ നിർമ്മിക്കുന്ന ഇ-മോട്ടോറാഡ് എന്ന ഒഇഎം ആയിരുന്നു അവരുടെ അതിന്റെ ഫലം. ദിവസേനയുള്ള യാത്രയിലെ പരിസ്ഥിതി സൗഹൃദ പരിഹാരമാണ് ആ  സൈക്കിളുകൾ . ഇപ്പോൾ ഇത് 58 രാജ്യങ്ങളിൽ  ഉപയോഗിക്കുന്നു.

17 ഇന്ത്യൻ നഗരങ്ങൾ 2035 ഓടെ ലോകത്തിലെ 20 അതിവേഗം വളരുന്ന നഗരങ്ങളിൽ  ഇടംപിടിക്കുന്നതോടെ ടെ നഗരവൽക്കരണ നിരക്ക് ക്രമാതീതമായി വളരും. നമ്മുടെ കാലത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിലൊന്നായ വായു മലിനീകരണത്തിന്റെ വലിയ  വെല്ലുവിളികളുമായി  ഏറ്റുമുട്ടുകയാണ്  ഇന്ത്യൻ നഗരങ്ങളും. ഇത് ജനങ്ങളെ  നഗരങ്ങളിലേക്ക് കൊണ്ടുപോകാൻ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ അത്യാധുനികവും വൃത്തിയുള്ളതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു വലിയ അവസരം സൃഷ്ടിക്കുന്നു.  ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും 3-ചക്രവാഹനങ്ങളുടെയും  സ്വീകാര്യത കുറഞ്ഞ ചെലവിൽ നൂതനമായ രീതിയിൽ ത്വരിതപ്പെടുത്താൻ കഴിയുന്ന കുറഞ്ഞ നിരക്കിലുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജ് പോയിന്റുകൾ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ഉടൻ നേടും.  രാജ്യത്ത് വളരെ ആവശ്യമായ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വേഗത്തിൽ വർദ്ധിപ്പിക്കാൻ അനുവദിക്കുന്നതാവും വരാനിരിക്കുന്ന ഒരു ഇന്ത്യൻ സ്റ്റാൻഡേർഡ് .  3500 ($ 50) രൂപയിൽ താഴെ വില ലക്ഷ്യമിട്ടാട്ട് സ്മാർട്ട് ഫോണിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് എസി ചാർജ് പോയിന്റ് താങ്ങാനാവുന്ന  EV ചാർജിംഗ് മേഖലയിൽ ആഗോള മുന്നേറ്റം സൃഷ്ടിക്കും.

advertisement

പൊതുഗതാഗതത്തിന്റെ സമ്പന്നമായ ചരിത്രമുണ്ട് ഇന്ത്യയ്ക്ക്. കൊൽക്കത്തയിലെ ട്രാമുകൾ, മുംബൈയിലെ ലോക്കൽ ട്രെയിനുകൾ, ഡൽഹി മെട്രോ റെയിൽ തുടങ്ങി ഇവയിൽ പലതും ജനപ്രിയ സംസ്കാരത്തിന്റെ പ്രതീകാത്മകമാണ്. പൊതുഗതാഗതത്തിനുമുള്ള ഇന്ത്യൻ യാത്രക്കാരുടെ താല്പര്യം  ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും. നവീകരിച്ച ഫെയിം II ൽ, മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂററ്റ്, പൂനെ എന്നീ  നഗരങ്ങളിൽ പരമാവധി വൈദ്യുതീകരണം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഇതേ നിലവാരത്തിൽ  ഇ-ബസുകളുടെ വൈദ്യുതീകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം മറ്റ് നഗരങ്ങൾക്ക് ആവർത്തിക്കാൻ ഒരു രൂപരേഖ നൽകുകയും ചെയ്യും.

ഇന്ത്യൻ നഗരങ്ങളിൽ  മുച്ചക്ര വാഹനങ്ങളുടെ വൻ വർദ്ധനവുണ്ടായതിനാൽ ഇവ താങ്ങാനാവുന്ന ലാസ്റ്റ്-മൈൽ, പോയിന്റ്-ടു-പോയിന്റ് കണക്റ്റിവിറ്റി നൽകുന്നു. ഇവ ഒട്ടേറെ പേർക്ക്  ഉപജീവനമാർഗം നൽകുന്നു  പ്രതിദിനം 6 കോടിയിലധികം ആളുകളെ കൊണ്ടുപോകുന്ന ഇന്ത്യൻ റോഡുകളിൽ 20 ലക്ഷത്തിലധികം ഇലക്ട്രിക് റിക്ഷകൾ ഓടുന്നുണ്ട്. E-3W ന്റെ വൻതോതിലുള്ള വരവ് വില ഗണ്യമായി കുറയ്ക്കും, ആനുകൂല്യങ്ങൾ ഇന്ത്യയുടെ വിദൂര ദിക്കുകളിൽ പോലും എത്തുന്നു.

ലിഥിയം അയൺ ബാറ്ററി പായ്ക്ക് വികസിപ്പിക്കാൻ തീരുമാനിച്ച  പ്രശസ്തമായ മദ്രാസ് ഐഐടി രണ്ട് പൂർവ വിദ്യാർത്ഥികളുടെ തിരിച്ചു വരവ് 2013 ഒക്ടോബറിൽ കണ്ടു. ഇരുവരും  ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറായ ആതർ എസ് 340 സൃഷ്ടിച്ചു. ഇന്ന്  ആതർ എനർജി പ്രതിദിനം നൂറിലധികം സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്നു, കൂടാതെ ഇക്കാര്യത്തിലെ  പരിഷ്കരിച്ച വ്യവസ്ഥകൾ നടപ്പിലാക്കുന്ന ആദ്യ കമ്പനികളിൽ ഒന്നാണിത്. പുതിയ FAME II നിയന്ത്രണങ്ങൾ അനുസരിച്ച്, ഇലക്ട്രിക് 2 വീലറുകൾക്കുള്ള സബ്സിഡി 15,000/KWH രൂപയിൽ നിന്ന്. 10,000/ KWH രൂപയായി ഉയർത്തി. അതേസമയം, ആനുകൂല്യങ്ങളുടെ പരിധി നേരത്തെ 20 ശതമാനത്തിൽ ൽ നിന്ന് 40ശതമാനമായി ആയി ഉയർത്തി.

ഇന്ത്യ മാർക്കറ്റ് ലീഡർ എന്ന സ്ഥാനം നിലനിർത്താനും ആഗോള വിപണികളിൽ വളരാനും, ഇലക്ട്രിക് 2 വീലറുകളിലേക്കുള്ള (E-2W) മാറ്റത്തെ  സ്വീകരിക്കണം. വൈദ്യുതീകരണത്തിനുള്ള ഏറ്റവും അടുത്ത ലക്ഷ്യമാണ് ഇ -2 ഡബ്ല്യു. കാരണം ഈ സെഗ്‌മെന്റിൽ  ബാറ്ററിയുടെ കുറഞ്ഞ വലുപ്പവും കുറഞ്ഞ ഓട്ടോമേഷനും പവർ ഇലക്ട്രോണിക്സും ഉള്ളതിനാൽ അവ നിർമ്മിക്കുന്നത് എളുപ്പമാണ്.മുമ്പ്  പറഞ്ഞതുപോലെ 2022 മുതൽ പ്രതിവർഷം ഒരു കോടിയിലധികം  ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കാൻ 330 മില്യൺ ഡോളർ നിക്ഷേപത്തോടെ ഒരു മെഗാ ഫാക്ടറി സ്ഥാപിക്കാനുള്ള ഓലയുടെ പദ്ധതികൾ പോലെയുള്ള സമീപകാല സംരംഭങ്ങൾ  ഈ ദിശയിലുള്ള സുപ്രധാന ചുവടുകളാണ്. കൂടാതെ, FAME II- ൽ അടുത്തിടെയുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ഇതിനകം തന്നെ കണ്ടുതുടങ്ങി.റിവോൾട്ട് മോട്ടേഴ്സ്  2 മണിക്കൂറിനുള്ളിൽ 50 കോടി രൂപയുടെ ബൈക്കുകൾ  വിറ്റു. സ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്നത് മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യയുടെ ഊർജ ആശ്രയത്വത്തെ കുറയ്ക്കും. E-2W വിജയഗാഥ, ഇന്ത്യയെ സ്വാശ്രയത്തിലേക്ക് നയിക്കുകയും ലോകത്തിന്റെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയും ചെയ്യും.

ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ  പ്രതിഫലിക്കും  ബാറ്ററിസംഭരണം ഇതിൽ  പ്രധാന മേഖലകളിലൊന്നായിരിക്കും. ബാറ്ററി എന്ന  നട്ടെല്ലാണ് EV യുടെ വിലയുടെ 40-50% . ഇവി, കൺസ്യൂമർ ഇലക്ട്രോണിക്സ്, സ്റ്റോറേജ് എന്നിവയിൽ ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് ഏകദേശം 1200 GWh ബാറ്ററികൾ ആവശ്യമാണ്. ഗവൺമെന്റ് ഓഫ് ഇന്ത്യ അടുത്തിടെ,  2030 വരെ 31,600 കോടി രൂപ വകയിരുത്തി അഡ്വാൻസ്ഡ് സെൽ കെമിസ്ട്രി (എസിസി) ബാറ്ററികൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയും ആരംഭിച്ചു. . FAME II- ന്റെ സമീപകാല പുനർനിർമ്മാണവും PLI സ്കീമും ചേർന്ന് രാജ്യത്തെ ബാറ്ററി ഇക്കോസിസ്റ്റം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനത്തിന് ഊന്നൽ നൽകും.

കോവിഡ് 19 മഹാമാരി ലോകത്തെ മാലിന്യരഹിത  സുസ്ഥിര ജീവിതശൈലിയിലേക്ക് ബോധം വളരുന്ന ഒരു വിപ്ലവത്തിന്റെ മുനമ്പിലേക്കാണ് തള്ളിയിട്ടത്. മാലിന്യമില്ലാത്ത യാത്രാമാർഗങ്ങളിൽ  മാറുന്നതിനും നയിക്കുന്നതിനും ഇന്ത്യ നല്ല സ്ഥിതിയിലാണ്. FAME II സ്കീമിന്റെ സമീപകാല പുനർനിർമ്മാണം ഈ ലക്ഷ്യം നേടുന്നതിന് ശക്തമായ പ്രചോദനം നൽകും. ഈ പ്രോത്സാഹനം ഇന്ത്യയിലുടനീളം മാലിന്യ രഹിത ഗതാഗതത്തിന് വഴി തുറക്കുകയും ഇന്ത്യയുടെ ഗതാഗത സംവിധാനത്തെ സമ്പന്നമാക്കുകയും ഇന്ത്യക്കാർ  തിരഞ്ഞെടുക്കുന്ന  ആ വഴിയിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യും.

(നീതി ആയോഗ് സിഇഒയാണ് ലേഖകൻ, അഭിപ്രായങ്ങൾ വ്യക്തിപരം)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഗതാഗത രംഗത്തെ സാങ്കേതിക വിപ്ലവത്തിന്റെ കുതിച്ചു ചാട്ടം; ഭാവി ഇലക്ട്രിക് വാഹനങ്ങളുടേത്
Open in App
Home
Video
Impact Shorts
Web Stories