എന്തൊക്കെ ചെയ്യണം?
സ്കൂളുകളുടെ കാര്യത്തിൽ ക്ലാസ്സ് മുറികളിലും കാമ്പസുകളിലും കുട്ടികളുടെ സുരക്ഷക്കായി സ്വീകരിക്കേണ്ട സൗകര്യങ്ങളും നടപടികളും പട്ടികപ്പെടുത്തി അവ ലഭ്യമാണെന്ന് നിരന്തരം ഉറപ്പ് വരുത്തേണ്ടതാണ്. ആശുപത്രിയിൽ എമർജൻസി ചികിത്സക്കാവശ്യമായ മരുന്നും മറ്റുപകരണങ്ങളും ലഭ്യമാണെന്ന് ദിവസേന ഉറപ്പ് വരുത്തേണ്ടതുണ്ട്. ബത്തേരി ആശുപത്രിയിലെ വെന്റിലേറ്റർ പ്രവർത്തനക്ഷമമല്ല, ആന്റി വിനം അവശ്യാനുസരണം ലഭ്യമല്ല തുടങ്ങി അടിയന്തിര ചികിത്സക്കാവശ്യമായ ഉപാധികളുടെ ലഭ്യതയെപറ്റി, ഒരു പിഞ്ചു ജീവൻ നഷ്ടപെട്ട ശേഷം നടക്കുന്ന തർക്കം ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്നു. വെന്റിലേറ്റർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ ദിവസവും പരിശോധിച്ച് അവയുടെ പ്രവർത്തനക്ഷമതയും ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്.
advertisement
ആരാണ് അതുൽ ഗവാണ്ടെ?
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകനായ അതുൽ ഗവാണ്ടെ സർജനും പൊതുജനാരോഗ്യ വിദഗ്ദനുമാണ്. വയോജനങ്ങൾ നേരിടുന്ന ശാരീരിക സാമൂഹ്യ വെല്ലുവിളികളെ പറ്റിയുള്ള Being Mortal: Medicine and What Matters in the End. (2014) ഗവാണ്ടെയുടെ മറ്റൊരു പ്രശസ്ത കൃതിയാണ്. എല്ലാ ശസ്ത്രക്രിയാ വിദഗ്ദരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് അദ്ദേഹത്തിന്റെ , Complications: A Surgeon's Notes on an Imperfect Science, in (2002).
Also Read വാഞ്ചേശ്വരദീക്ഷിതന്റെ ‘മഹിഷശതകം’: വാലുള്ള ബ്രഹ്മവും പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹ്യവിമർശനവും