രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹം (രാംലല്ല) പ്രതിഷ്ഠിച്ചു. അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണപ്രതിഷ്ഠ. 12.20ന് തുടങ്ങിയ ചടങ്ങുകൾ ഒരുമണിവരെ നീളും. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അയോധ്യ ആഘോഷ തിമിർപ്പിലാണ്. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാണ്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും. തീർഥാടകര്‍ക്ക് പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറി സോനുനിഗവും അനുരാധ പൗഡ്വാളും ശങ്കർ മഹാദേവനും ശ്രീരാമ ഗാനങ്ങൾ പാടി. ഇന്ന് വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.
പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഈമാസം 16നാണ് തുടങ്ങിയത്. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്.
ചൊവ്വാഴ്ചമുതല്‍ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
advertisement
Jan 22, 202412:24 PM IST
Ayodhya Ram Mandir LIVE: ചടങ്ങുകൾ തുടങ്ങി
Jan 22, 202412:10 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ എത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ എത്തി
Jan 22, 202412:02 PM IST
സച്ചിൻ ടെണ്ടുൽക്കറും ക്ഷേത്രത്തിലെത്തി
ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെത്തി
advertisement
Jan 22, 202411:50 AM IST
മുകേഷ് അംബാനിയും നിത അംബാനിയും എത്തി
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും നിത അംബാനിയും ശ്രീരാമക്ഷേത്രത്തിലെത്തി
പ്രശസ്ത ഗായിക അനുരാധ പൗഡ്‌വാൾ രാമക്ഷേത്രത്തിലെ ഭജന ആലപിക്കുന്നു
Jan 22, 202411:21 AM IST
Ayodhya Ram Mandir LIVE: ആകാശ് അംബാനി എത്തി
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക മേത്തയും ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ എത്തി
advertisement
Jan 22, 202411:01 AM IST
മുൻ പ്രധാനമന്ത്രി ദേവഗൗഡ എത്തി
മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ ശ്രീരാമക്ഷേത്രത്തിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
Jan 22, 202410:56 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി
Jan 22, 202410:54 AM IST
അയോധ്യ രാമക്ഷേത്രം LIVE : മോഹൻ ഭഗവത് ക്ഷേത്രത്തിലെത്തി
അയോധ്യ രാമക്ഷേത്രം LIVE : ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ശ്രീരാമക്ഷേത്രത്തിലെത്തി.
advertisement
Jan 22, 202412:14 PM IST
അയോധ്യയിലെത്തിയ താരങ്ങൾ
അമിതാഭ് ബച്ചൻ , രജനികാന്ത്, ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നിവരാണ് എത്തിയത്
Jan 22, 202410:42 AM IST
Ayodhya Ram Mandir LIVE: താരപ്രഭയിൽ അയോധ്യ
അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളെത്തിയപ്പോൾ
Jan 22, 202410:37 AM IST
രാമരാജ്യം പ്രാണപ്രതിഷ്ഠയോടെ ആരംഭിക്കും
“ഇന്ന് മുതൽ രാമരാജ്യം പ്രാണപ്രതിഷ്ഠയോടെ ആരംഭിക്കും. എല്ലാ അസമത്വങ്ങളും അവസാനിക്കും. എല്ലാവരും സ്നേഹത്തോടെ പെരുമാറും. അയോധ്യയിൽ നിന്ന് രാജ്യം മുഴുവൻ വരുന്ന മാറ്റം വളരെ മനോഹരമായിരിക്കും. ഒപ്പം എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുകയും ചെയ്യും. ഞങ്ങൾ നല്ല മനസ്സോടെ ജീവിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും എല്ലാവരിലും പതിക്കട്ടെ,” രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
advertisement
Jan 22, 202410:36 AM IST
രാമരാജ്യത്തിന് തുടക്കമാകുമെന്ന് രാമജന്മഭൂമി മുഖ്യ പുരോഹിതൻ
രാമരാജ്യത്തിന് ഇന്ന് തുടക്കമാകുമെന്ന് രാമജന്മഭൂമി മുഖ്യ പുരോഹിതൻ. പ്രാൺ പ്രതിഷ്ഠാ ചടങ്ങോടെ രാമരാജ്യം ആരംഭിക്കുമെന്നും എല്ലാ അസമത്വങ്ങൾക്കും അറുതി വരുമെന്നും ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
Jan 22, 202410:27 AM IST
ചിരഞ്ജീവിയും രാംചരണും എത്തി
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും രാംചരണും ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ എത്തി
Jan 22, 202410:24 AM IST
ശിവരാജ് സിംഗ് ചൗഹാൻ ശുചീകരണ യജ്ഞത്തിൽ
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാമരാജ ക്ഷേത്രത്തിന്റെ പടവുകൾ തൂത്തുവാരി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
advertisement
Jan 22, 202410:21 AM IST
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോൺ നിരീക്ഷണത്തിൽ
ക്ഷേത്രനഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംയോജിത ശ്രമങ്ങളുടെ ഭാഗമായി അയോധ്യ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളുടെ നിരീക്ഷണത്തിലാണ്.
Jan 22, 202410:19 AM IST
ഇടവഴികൾ വരെ പോലീസുകാർ തെരുവുകളിൽ പട്രോളിംഗ്
വലിയ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ധരംപഥ്, രാംപഥ് മുതൽ ഹനുമാൻഗർഹി അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ഇടവഴികൾ വരെ പോലീസുകാർ തെരുവുകളിൽ പട്രോളിംഗ് നടത്തുന്നു
Jan 22, 202410:18 AM IST
വമ്പൻ സുരക്ഷാ കവചം
പ്രാണ പ്രതിഷ്ഠാ (Ayodhya Pran Pratishtha) ചടങ്ങുകൾക്കായി അയോധ്യയിൽ വമ്പൻ സുരക്ഷാ കവചം. 10,000 സിസിടിവി ക്യാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളും ആളുകളുടെയും പോലീസുകാരുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നു
advertisement
Jan 22, 20249:59 AM IST
Ayodhya Ram Mandir LIVE: പ്രാണ പ്രതിഷ്ഠക്ക് മുൻപ് മംഗളധ്വനി
പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും
ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും നടൻ അമിതാഭ് ബച്ചനും അയോധ്യയിലെത്തി.
Jan 22, 20249:54 AM IST
Ayodhya Ram Mandir LIVE: ആശംസകൾ നേർന്ന് രാഷ്ട്രപതി
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് രാഷ്ട്രപതി ആശംസകൾ കൈമാറിയത്. രാമക്ഷേത്ര പ്രതിഷ്ഠയോടെ ചരിത്രപരമായ ഒരു ഘട്ടം പൂർത്തിയാകുമെന്ന് കത്തിൽ ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി. മോദിയുടെ വ്രതം ശ്രീരാമനോടുള്ള സമ്പൂർണ ഭക്തിയുടെ ഉദാഹരണമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.