1. പരമ്പരാഗത നാഗര ശൈലിയിലുള്ള പിങ്ക് മണൽക്കല്ല് ഉപയോഗിച്ചാണ് മൂന്ന് നിലകളുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നും രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ബൻസി-പഹാർപൂർ പ്രദേശത്തെ കുന്നുകളിൽ നിന്നുമാണ് ഈ മണൽക്കല്ല് കൂടുതലായും ശേഖരിച്ചത്.
2. ഏകദേശം 71 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്രസമുച്ചയം 1,800 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ആകെ വീതി 250 അടിയും ഉയരം 161 അടിയുമാണ്.
3. പ്രധാന ക്ഷേത്രത്തിന്റെ വിസ്തീർണം 2.67 ഏക്കറാണ്. ക്ഷേത്രത്തിന് 390 തൂണുകളും 46 വാതിലുകളും 5 മണ്ഡപങ്ങളും ഉണ്ട്.
advertisement
4. പ്രധാന ഗർഭഗൃഹത്തിലാണ് (വിശുദ്ധമന്ദിരം) രാം ലല്ലയുടെ ശിൽപമുള്ളത്
5. 32 പടികൾ കയറിയാണ് ഭക്തർ ക്ഷേത്രത്തിൽ പ്രവേശിക്കുക
6. വികലാംഗർക്കും പ്രായമായവർക്കുമായി പ്രത്യേകം റാമ്പുകളും ലിഫ്റ്റുകളും ഇവിടെ ഉണ്ട്.
7. വാല്മീകി മഹർഷി, വസിഷ്ഠ മഹർഷി, വിശ്വാമിത്ര മഹർഷി, അഗസ്ത്യ മുനി, നിഷാദ് രാജ്, ശബ്രി ദേവി തുടങ്ങിയവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഈ മന്ദിര സമുച്ചയത്തിലുണ്ടാകും.
8. താഴത്തെ നിലയിലാണ് ശ്രീകോവിലും അഞ്ച് മണ്ഡപങ്ങളും ഉള്ളത്. രാം ദർബാർ ഒന്നാമത്തെ നിലയിലാണ്. രണ്ടാം നിലയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഇപ്പോഴും അന്തിമമായിട്ടില്ല
9. ഈർപ്പത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി കരിങ്കല്ല് ഉപയോഗിച്ച് 21 അടി ഉയരമുള്ള ഒരു സ്തംഭം നിർമ്മിച്ചിട്ടുണ്ട്.
10. 25,000 പേർക്കിരിക്കാവുന്ന തീർഥാടന കേന്ദ്രവും (Pilgrim Facility Centre (PFC) ഇവിടെ നിർമിക്കുന്നുണ്ട്. ഇത് തീർഥാടകർക്ക് മെഡിക്കൽ, ലോക്കർ സൗകര്യങ്ങൾ നൽകും.
11. ബാത്ത് ഏരിയ, വാഷ്‌റൂം, വാഷ്‌ബേസിനുകൾ തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയ പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.
12. രാമക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടു കൂടിയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും സാധ്യതയുണ്ട്. മെത്രാഭിഷേക ചടങ്ങുകൾക്ക് ശേഷം തീർത്ഥാടകരുടെ തിരക്ക് ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
13. പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
14. ദേവവിഗ്രഹങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട തൂണുകളും പുരാണകഥകളുടെ കൊത്തുപണികൾ രേഖപ്പെടുത്തിയ ചുവരുകളുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.
15. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളെയാണ് തൂണുകളിലെ കൊത്തുപണി ഏൽപിച്ചത്. രാജസ്ഥാനിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് തറയിലെും ചുവരുകളിലെയും ജോലി ചെയ്യുന്നത്.
16. എല്ലാ രാമനവമി ദിനത്തിലും ഉച്ചയ്ക്ക് 12 മണിക്ക്, കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് രാം ലല്ലയുടെ വിഗ്രഹത്തിന്റെ നെറ്റിയിൽ സൂര്യന്റെ കിരണങ്ങൾ പതിപ്പിക്കും.
17. മൈസൂരിലെ ശിൽപിയായ അരുൺ യോഗിരാജാണ് രാം ലല്ലയുടെ വിഗ്രഹം നിർമിച്ചത്. ഇതിന് 51 ഇഞ്ച് ഉയരമുണ്ട്.
18. ശ്രീലങ്കൻ പ്രതിനിധി സംഘം അയോധ്യ സന്ദർശിക്കുകയും ചരിത്രപ്രസിദ്ധ പൂന്തോട്ടമായ അശോക് വതികയിൽ നിന്ന് ഒരു പാറ സമ്മാനമായി നൽകുകയും ചെയ്തിരുന്നു.
19. ക്ഷേത്രത്തിന്റെ നിർമാണത്തിൽ ഒരു തരി പോലും ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. കുറഞ്ഞത് 1000 വർഷമെങ്കിലും നിലനിൽക്കും വിധമാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
20. പർക്കോട്ട എന്ന ചതുരാകൃതിയിലുള്ള പരിക്രമത്താൽ ചുറ്റപ്പെട്ടതാണ് ക്ഷേത്രം.