കര്‍ണ്ണാടകയ്‌ക്കെതിരെയാണ് മുംബൈയുടെ ആദ്യ സൂപ്പര്‍ ലീഗ് മത്സരം. രഹാനയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് മുംബൈയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. താരം പരുക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും അത് തിരിച്ചടിയാകും.
രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരമാണ് രഹാനെ. നേരത്തെ മുഷ്താഖ് അലി ട്രോഫിയില്‍ ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതായാണ് മുംബൈ സൂപ്പര്‍ ലീഗിന് യോഗ്യത നേടിയത്.
advertisement
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകനായ രഹാനെ ഏറെക്കാലമായി ഏകദിന ടീമിനും പുറത്താണ്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിന് പരുക്ക് തിരിച്ചടിയായിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2019 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രഹാന പരുക്കിന്റെ പിടിയില്‍; പ്രതിസന്ധിയിലായി മുംബൈയും രാജസ്ഥാന്‍ റോയല്‍സും