ധോണി ദക്ഷിണാഫ്രിക്കന്‍ ടീമിലും? മിന്നല്‍ സ്റ്റംപിങ്ങുമായി മില്ലര്‍; എംഎസ്ഡിയെന്ന് വിശേഷിപ്പിച്ച് ഡൂപ്ലെസി
Last Updated:
ഇമ്രാന്‍ താഹിര്‍ എറിഞ്ഞ 32 ാം ഓവറിലായിരുന്നു മില്ലറുടെ മിന്നല്‍ സ്റ്റംപിങ്
സെഞ്ചൂറിയന്‍: നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഏത് വിക്കറ്റ് കീപ്പറും എന്ത് പ്രകടനം കാഴ്ചവെച്ചാലും അതിനെ ധോണിയോട് ഉപമിക്കുക എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ രീതി. ഇതിനു സമാനമായ സംഭവമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലും നടന്നിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെയാണ് 'ധോണി' ചര്‍ച്ചയായിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്ത് പോയപ്പോള്‍ ഡേവിഡ് മില്ലറായിരുന്നു വിക്കറ്റ് കീപ്പറുടെ റോളില്‍ കളത്തിലെത്തിയത്. വിക്കറ്റിനു പിന്നില്‍ നിന്ന സമയത്ത് മിന്നല്‍ സ്റ്റംപിങ്ങിലൂടെ താരം കാണികളുടെ മനം കവരുകയും ചെയ്തു.
Also Read: ടീം ബസില്‍ നാളെയും പോകാം; ജന്മനാട്ടിലെ മത്സരത്തിന് ധോണിയെത്തിയത് ഹമ്മറില്‍; കൂടെ പന്തും ജാദവും
ഇമ്രാന്‍ താഹിര്‍ എറിഞ്ഞ 32 ാം ഓവറിലായിരുന്നു മില്ലറുടെ മിന്നല്‍ സ്റ്റംപിങ്. ലങ്കന്‍ താരം വിശ്വ ഫെര്‍ണാണ്ടോ ഷോട്ട് നഷ്ടപ്പെടുത്തിയപ്പോള്‍ പന്ത് കൈയ്യില്‍ കിട്ടിയ ഉടന്‍ മില്ലര്‍ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. താരത്തിന്റെ മിന്നല്‍ വേഗതകണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നായകന്‍ ഫാഫ് ഡൂപ്ലെസി എംഎസ്ഡി എന്ന് വിളിച്ചായിരുന്നു പ്രകടനത്തെ അഭിനന്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2019 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണി ദക്ഷിണാഫ്രിക്കന്‍ ടീമിലും? മിന്നല്‍ സ്റ്റംപിങ്ങുമായി മില്ലര്‍; എംഎസ്ഡിയെന്ന് വിശേഷിപ്പിച്ച് ഡൂപ്ലെസി