ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ലര്‍ എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. 2017 ബ്രിസ്റ്റാള്‍ നിശാക്ലബിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നഷ്ടപ്പെട്ട വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്റ്റോക്‌സിനു തിരികെ ലഭിച്ചു.
Also Read: 'നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേക സുരക്ഷ വേണ്ട' നയം വ്യക്തമാക്കി സൈനിക മേധാവി
അയര്‍ലന്‍ഡിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കന്നി അര്‍ധ സെഞ്ച്വറി നേടിയ ജേസണ്‍ റോയ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ജാക്ക് ലീച്ച് ആഷസ് ടീമില്‍ നിന്നു പുറത്തായി.
advertisement
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), മോയീന്‍ അലി, ജിമ്മി അന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, റോറി, ജോസ് ബട്‌ലര്‍, സാം കുറാന്‍, ഡോ ഡെന്‍ലി, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ഒള്ളി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്

