'നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേക സുരക്ഷ വേണ്ട' നയം വ്യക്തമാക്കി സൈനിക മേധാവി
Last Updated:
ഈ ഉത്തരവാദിത്വവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ധോണിക്ക് കഴിയും. പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ല
ന്യൂഡല്‍ഹി: കശ്മീരില്‍ സൈനിക സേവനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ലെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ധോണിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുയര്‍ന്നതിനു പിന്നാലെയാണ് അത്തരം ആശങ്കകളുടെ ആവശ്യമില്ലെന്ന് കരസേന മേധാവി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
'സൈന്യത്തിന്റെ പ്രാഥമിക പരിശീലനം നേടിയിട്ടുള്ളയാളാണ് ധോണി. ഈ ഉത്തരവാദിത്വവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ധോണിക്ക് കഴിയും. ധോണിക്ക് പ്രത്യേകം സുരക്ഷയുടെ ആവശ്യമില്ല. മറിച്ച് 106 പാരമിലിറ്ററി ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നതുവഴി അദ്ദേഹം നിരവധി ജനങ്ങളുടെ സുരക്ഷ കൂടിയാണ് നിര്‍വഹിക്കുന്നത്. ബിപിന്‍ റാവത്ത് പറഞ്ഞു.
Also Read: 'തെരഞ്ഞെടുപ്പ് കടുക്കും' ഇന്ത്യന്‍ പരിശീലകനാകാന്‍ കിവികളുടെ മുന്‍ സൂപ്പര്‍ കോച്ചും
പാരച്യൂട്ട് റെജിമെന്റിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായാണ് ധോണി കശ്മീരില്‍ സൈനിക സേവനത്തിനെത്തുന്നത്. സൈനിക സേവനത്തിന്റെ ഭാഗമായി 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്ങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ ധോണി നിര്‍വഹിക്കും. രണ്ടു മാസത്തെ സൈനിക സേവനത്തിന്റെ ഭാഗമായാണ് ധോണിയുടെ കശ്മീരിലേക്കുള്ള വരവ്. ജൂലൈ 31ന് കശ്മീരിലെത്തുന്ന ധോണി ആഗസ്ത് 15 വരെയുള്ള 16 ദിവസം പാരാ ബറ്റാലിയനിലുണ്ടാകും.
advertisement
നേരത്തെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കൊനൊരുങ്ങവെയായിരുന്നു രണ്ട് മാസത്തെ സൈനിക സേവനത്തിനൊരുങ്ങുകയാണെന്ന് ധോണി വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന ഒഴിവാക്കണമെന്ന് താരം ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 27, 2019 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നാട്ടുകാരെ രക്ഷിക്കാനെത്തുന്ന ധോണിക്ക് പ്രത്യേക സുരക്ഷ വേണ്ട' നയം വ്യക്തമാക്കി സൈനിക മേധാവി



