ജൊഫ്രെ ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിൽ കൊണ്ട് വിട്ടുനില്‍ക്കേണ്ടിവന്ന സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 161 പന്തില്‍ നിന്ന് 92 റണ്‍സാണ് സ്മിത്ത് നേടിയത്. ഖവാജ 36 ഉം പെയ്ന്‍ 23 ഉം കമ്മന്‍സ് 20 ഉം റണ്‍സെടുത്തു. 27.3 ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസ്‌ട്രേലിയയെ തകർത്തത്. ക്രിസ് വോക്‌സ് മൂന്നും ആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.
advertisement
ആദ്യ ദിവസം പൂര്‍ണമായി മഴയെടുത്തുപോയ മത്സരത്തിന്റെ നാലാം ദിനം നാലിന് 80 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളിയാരംഭിച്ചത്. സ്മിത്ത് 13 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു. ഇവിടെ നിന്നാണ് സ്മിത്ത് ശ്രദ്ധാപൂര്‍വം ഇന്നിങ്‌സ് മുന്നോട്ട് ചലിപ്പിച്ചത്. അവര്‍ 42.2 ഓവറില്‍ നൂറും 76.1 ഓവറില്‍ 200 റണ്‍സും കടന്നു. 76.2 ഓവറില്‍ സകോര്‍ ആറിന് 203ല്‍ നില്‍ക്കെയാണ് സ്മിത്തിന് പരിക്കേറ്റത്.