ഇറ്റാലിയന്‍ താരത്തിന്റെ ആദ്യഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. പരാജയത്തോടെ ഓസ്ട്രലിയന്‍ ഓപ്പണില്‍ പതിനൊന്നാം കീരിടത്തിലേക്കും 25ാം ഗ്രാന്‍ഡ് സ്ലാം കീരീട നേട്ടത്തിലേക്കുമുള്ള ജോക്കോവിച്ചിന്റെ കുതിപ്പിന് വിരാമമായി. ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി മത്സരത്തില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്.
ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. അലക്‌സാണ്ടര്‍ സെവ്‌റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെ യാനിക് സിന്നര്‍ ഫൈനലില്‍ നേരിടുക. മെല്‍ബണ്‍ പാര്‍ക്കില്‍ പരാജയമറിയാത്ത 33 മത്സരങ്ങൾക്ക് ശേഷമായിരുന്നു ജോക്കോവിച്ച് സിന്നറിനെ നേരിട്ടത്.
advertisement
Summary: Jannik Sinner staged a massive upset at the Australian Open by knocking out Novak Djokovic from the Australian Open on Friday. Sinner ended Djokovic’s record 33-match winning streak at Melbourne Park.