'മെസി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാല്‍, മെസി ബാഴ്സയ്ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു' ബര്‍ത്തേമു പറഞ്ഞു.
Also Read: 'ഹര്‍ദ്ദിക്കിന് കൂട്ടായി ഇനി ഈ സിംഹവും' പുതിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് താരം
കഴിഞ്ഞ കുറച്ചുകാലമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ബാഴ്‌സ സജീവമാണ്. സൂപ്പര്‍ താരങ്ങളെ ക്യാമ്പിലെത്തിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്‌ലറ്റിക്കോ മഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാനെയും ക്ലബ്ബ് ടീമിലെത്തിച്ചിരുന്നു.
advertisement
മെസിയുടെ കാലത്തിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും തങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും ബര്‍ത്തേമു റോയ്‌ടേഴ്‌സിനോടാണ് പ്രതികരിച്ചത്.

