'ഹര്‍ദ്ദിക്കിന് കൂട്ടായി ഇനി ഈ സിംഹവും' പുതിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് താരം

സിംഹത്തിന്റെ മുഖമാണ് തന്റെ ഷോള്‍ഡറില്‍ ഹര്‍ദിക് ടാറ്റൂചെയ്തിരിക്കുന്നത്

news18
Updated: July 28, 2019, 4:15 PM IST
'ഹര്‍ദ്ദിക്കിന് കൂട്ടായി ഇനി ഈ സിംഹവും' പുതിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് താരം
HARDIK
  • News18
  • Last Updated: July 28, 2019, 4:15 PM IST
  • Share this:
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം നിലവില്‍ വിശ്രമത്തിലാണ്. വീണുകിട്ടിയ അവസരങ്ങളെല്ലാം ആസ്വദിക്കുന്ന ഹര്‍ദ്ദിക് ഇത്തവണ പുത്തന്‍ ടാറ്റൂവിനൊപ്പമാണ് ഒഴിവുസമയം ആഘോഷിക്കുന്നത്.

സിംഹത്തിന്റെ മുഖമാണ് തന്റെ ഷോള്‍ഡറില്‍ ഹര്‍ദിക് ടാറ്റൂചെയ്തിരിക്കുന്നത്. പുതിയ ടാറ്റൂവിന്റെ ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ബിസിസിഐ ഹര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Also Read: 'ഇവിടെ എന്താണ് സംഭവിക്കുന്നത്' ആമിറിന്റെ വിരമിക്കലിനെതിരെ ഷൊയ്ബ് അക്തര്‍

ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 226 റണ്‍സും പത്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു. 
View this post on Instagram
 

🦁 🌓 💫 🌌 🙌🏾


A post shared by Hardik Pandya (@hardikpandya93) on


First published: July 28, 2019, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading