TRENDING:

Diego Maradona| തലച്ചോറിൽ രക്തം കട്ടപിടിച്ചു; ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Last Updated:

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബ്യൂണിസ് ഐറിസിലെ സ്വാകര്യ ആശുപത്രിയിലാണ് നിലവിൽ മറഡ‍ോണ. ശസ്ത്രിക്രിയ വിജയമായിരുന്നുവെന്നും മറഡോണ ആരോഗ്യവാനായി ഇരിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
advertisement

രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ പൂർണമായും നീക്കി. മറഡോണ ഏതാനും ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. തിങ്കളാഴ്ച്ചയാണ് മറഡോണയെ ലാ പ്ലാറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വിഷാദ രോഗത്തിലാണെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി മാറ്റുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ. ഇതിന് മുമ്പ് തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നതായാണ് സൂചന. കൂടാതെ വിഷാദ രോഗവും ബാധിച്ചു. ഏതാനും ദിവസങ്ങളായി ഭക്ഷണം പോലും സമയത്തിന് കഴിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

advertisement

You may also like: സഹായങ്ങളും പ്രാർത്ഥനകളും വിഫലമായി; ബോളിവുഡ് നടൻ ഫറാസ് ഖാൻ അന്തരിച്ചു

മറഡോണയെ പ്രവേശിപ്പിച്ച ആശുപത്രിക്ക് പുറത്ത് അദ്ദേഹത്തിന്റെ ആരാധകരും എത്തിയിരുന്നു. ഫുട്ബോൾ ഇതിഹാസത്തിന്റെ പ്ലക്കാർഡുകളുമായി എത്തിയ ആരാധകർ കമോണ്‍, ഡീഗോ എന്ന് ഉച്ചത്തിൽ വിളിച്ചാണ് ആശുപത്രി പരിസരത്ത് എത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിറന്നാൾ ദിനത്തിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പാട്രോണാറ്റോയ്ക്കെതിരെ മറഡോണയുടെ ഗിംനസിയയുടെ മത്സരം കാണാൻ അദ്ദേഹം എത്തിയിരുന്നു. എന്നാൽ ആദ്യ പകുതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തിൽ 3-0 ന് അദ്ദേഹത്തിന്റെ ടീം വിജയിക്കുകയും ചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Diego Maradona| തലച്ചോറിൽ രക്തം കട്ടപിടിച്ചു; ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
Open in App
Home
Video
Impact Shorts
Web Stories