കോഹ്ലി നന്നായി റൺസ് സ്കോർ ചെയ്യുന്നുണ്ട്, സെഞ്ച്വറികൾ നേടുന്നുണ്ട്, എന്നാൽ അദ്ദേഹം വിവ് റിച്ചാർഡ്സിനൊപ്പം വരില്ല- ഹൂപ്പർ പറയുന്നു. വിവ് റിച്ചാർഡ്സിനെപോലെ ഒരു താരം ഇനി ഉണ്ടാകില്ലെന്നും, കോഹ്ലിയുടെ സ്ഥാനം അദ്ദേഹത്തിന് താഴെയായിരിക്കുമെന്നും ഹൂപ്പർ പറഞ്ഞു.
advertisement
സച്ചിൻ ടെൻഡുൽക്കരുമായി കോഹ്ലിയെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഹൂപ്പർ പറഞ്ഞു. സച്ചിന് 51 ടെസ്റ്റ് സെഞ്ച്വറികളുണ്ട്. കോഹ്ലി 24 സെഞ്ച്വറികളാണ് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിനൊപ്പമെത്താനുള്ള യാത്രയിൽ പാതിദൂരം മാത്രമാണ് കോഹ്ലി പിന്നിട്ടിട്ടുള്ളതെന്നും ഹൂപ്പർ പറഞ്ഞു. താൻ കണാൻ ആഗ്രഹിക്കുന്ന ബാറ്റിങ് പൃഥ്വി ഷായുടേതാണ്. 18 വയസ് മാത്രമെ ആയിട്ടുള്ളു. ഇന്ത്യയ്ക്കുവേണ്ടി ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഹൂപ്പർ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2018 2:19 PM IST
